പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ താല്‍ക്കാലിക പ്രവേശന വിലക്ക്

പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ താല്‍ക്കാലിക പ്രവേശന വിലക്ക്
കോവിഡ് വ്യാപനത്തെ തടയുന്നതിനായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ലെബനോണ്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്.

ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ അടക്കമുള്ളവര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25 അര്‍ധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തില്‍ വരുക. ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം രോഗവ്യാപനത്തിന്റെ നിലവിലുള്ള സാഹചര്യങ്ങള്‍ അവലോകനം ചെയ്തു.


Other News in this category



4malayalees Recommends