ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുറവ്

ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുറവ്
ഒമാനില്‍ സൈബര്‍ ആക്രമണ ശ്രമങ്ങളില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബര്‍ സുരക്ഷാ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഗതാഗതവാര്‍ത്താവിനിമയവിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍, പ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും കുറവുവന്നു. അതേസമയം ഒമാനിലെ 94 ശതമാനം കുടുംബങ്ങള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 18 വയസിന് മുകളിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമം വാട്‌സ്ആപ്പ് ആണ്. 2019ല്‍ 89 ശതമാനമായിരുന്ന വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 92 ശതമാനമായി ഉയര്‍ന്നു.

യുട്യൂബ് ഉപയോക്താക്കളുടെ എണ്ണം 70ല്‍ നിന്ന് 81 ശതമാനമായും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടേത് 49ല്‍ നിന്ന് 56 ശതമാനമായും ഉയര്‍ന്നു. 44 ശതമാനം പേരാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍. ഇലക്ട്രോണിക് സാക്ഷരതയില്ലാത്തതാണ് ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.

Other News in this category



4malayalees Recommends