USA

Association

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ കെ.സി.എസ് അനുശോചനയോഗം
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ലോകമെമ്പാടും വന്‍ സുഹൃദ് വലയത്തിനു ഉടമയുമയും കാരുണ്യ പ്രവര്‍ത്തകനുമായ ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ ചിക്കാഗോ കെ.സി.എസ് സംഘടിപ്പിച്ച അനുശോചന യോഗം വികാരനിര്‍ഭരമായ അനുസ്മരണങ്ങള്‍ക്ക് വേദിയായി. ജോയിച്ചന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം 7 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.    ജോയിച്ചന് ചിക്കാഗോ കെ.സി.എസുമായി ഉണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിന് സാക്ഷിയായി അദ്ദേഹത്തിന്റെ മക്കളായ ലൂക്കാസ്, ജിയോ എന്നിവരും മറ്റു കുടുംബാംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു. തങ്ങളുടെ പിതാവിന്റെ ഓര്‍മ്മയില്‍ ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ച കെ.സി.എസിനോടും ഇതില്‍ പങ്കെടുത്തവരോടും ലൂക്കാസ് നന്ദി അറിയിച്ചു.    വ്യക്തിബന്ധങ്ങള്‍ക്ക്

More »

കണക്ടിക്കട്ടില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു.
കേരളാ അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മെന്റ് സംരംഭമായ പ്രവാസി മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്, 'മാമ്പഴം' ആരംഭിച്ചു. മൂന്ന് സ്ഥലങ്ങളിലായി അഞ്ചു് കേന്ദ്രങ്ങളിലായിട്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്. അമേരിക്കന്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം അദ്ധ്യയനവര്‍ഷം ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ നിലവില്‍ വെള്ളിയാഴ്ചകളില്‍ 12 മണിക്കൂര്‍

More »

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വാക്ക് ഫോര്‍ ലൈഫ് റാലി ശ്രദ്ധേയമായി
സാന്‍ഫ്രാന്‍സിസ്‌കോ: മരണസംസ്‌കാരത്തിനെതിരെ ജീവന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു സാന്‍ ഫ്രാന്‍സിസ്‌കോ സിവിക് സെന്ററില്‍ ജനുവരി 26നു നടന്ന 'walk for life  വെസ്റ്റ് കോസ്റ്റ്', ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും ആദരിക്കും എന്നുള്ള കാതോലിക്കാ പ്രബോധനത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ വേദിയായി. അമേരിക്കയുടെ പ്രമുഖ നഗരങ്ങളില്‍ ജീവന്റെ മൂല്യത്തെ ഉച്ചൈസ്തരം പ്രഘോഷിച്ചു കൊണ്ട്

More »

ജീവകാരുണ്യരംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം
 പ്രവര്‍ത്തനനിരതമായ ഇരുപത്തിനാലാം വര്‍ഷത്തിലേക്ക് അഭിമാനപൂര്‍വം പദമൂന്നിയിരിക്കുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള ജന്മനാട്ടിലെ ആലംബഹീനരായ സഹോദരങ്ങളുടെ കണ്ണീരൊപ്പുവാന്‍ 25 വീടുകള്‍ ഇടുക്കി ജില്ലയില്‍ നിര്‍മ്മിക്കുന്നു.    ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഇരുപത്തിനാലാമത് ഫണ്ട്

More »

നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസിന് നവ നേതൃത്വം
ഡാലസ്: എന്‍. എസ്സ്. എസ്സ്. നോര്‍ത്ത് ടെക്‌സസിന് പുതു നേതൃത്വം. ജനുവരി അവസാനം കൂടിയ ജനറല്‍ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലക്ഷ്മി വിനുവും, ട്രഷറര്‍ റിപ്പോര്‍ട്ട്‌സരിത വിജയകുമാറും അവതരിപ്പിച്ചത്, അംഗീ കരിച്ചു.   സര്‍വീസ് സൊസൈറ്റിയെ കൂടുതല്‍ ഔന്യത്തിത്തിലേക്കു നയിച്ച എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്ക്

More »

ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ആദരിച്ചു
ലോസ് ഏഞ്ചല്‍സ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ഇരുപത് വര്‍ഷകാലം സംഘടനക്ക് നല്‍കിയ സേവനങ്ങള്‍ക്ക് ഇപ്പോഴത്തെ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ശ്രീ.ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ എസ്. എം. സി.സി. ആദരിച്ചു. എസ്.എം.സി.സി.യുടെ രൂപീകരണത്തിലും വളര്‍ച്ചയിലും പിന്നീട് ചിക്കാഗോ സീറോ മലബാര്‍ രൂപത നിലവില്‍ വരുന്നതിനുമെല്ലാം നടത്തിയ സ്തുത്യര്‍ഹമായ

More »

സീറോ മലബാര്‍ കാത്തോലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി.) നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി.) ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച നടന്ന എസ്.എം.സി.സി. യുടെ വാര്‍ഷിക സമ്മേളനത്തിലാണ് നറുക്കെടുപ്പും

More »

വീരമൃത്യ വരിച്ച സൈനീകര്‍ക്ക് പ്രവാസി മലയാളി മുന്നണി പ്രണാമം അര്‍പ്പിച്ചു.
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്ക് പ്രവാസി മലയാളി മുന്നണി ഗ്ലോബല്‍ കമ്മറ്റി പ്രണാമം അര്‍പ്പിച്ചു.  അവനു സ്വര്‍ഗത്തില്‍ പോകണമത്രേ... ഉണരൂ ഭരണകൂടമേ..നമ്മുടെ സൈനികരെ വധിച്ചിട്ടവനെ സമാധാനത്തോടെ 'സ്വര്‍ഗത്തില്‍! പോകാന്‍' അനുവദിക്കരുത്, തകര്‍ക്കണം അവന്റെ സംഘടനയെയും അതിന്റെ കൂട്ടാളികളെയും പ്രവാസി

More »

എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17ന്
ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കി അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ എക്കോ (ECHO Enhance Communtiy Through Harmonious Otureach) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു 'ടാക്‌സ് പ്ലാനിംഗ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ്' എന്ന

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍