റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട റജി വി കുര്യന്‍ പ്രധാനമായും അദ്ധ്യാത്മിക രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മാര്‍ത്തോമ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം 2017 മുതല്‍ 2019 വരെ മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.


ഓയില്‍, ഗ്യാസ് മേഖലയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും ആ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത റജി വി കുര്യന്‍, വിവിധ അന്താരാഷ്ട്ര ബിസിനസ് സംരംഭങ്ങളിലും പങ്കാളിയാണ്. ആത്മീയത, ബിസിനസ് എന്നിവ പരസ്പര പൂരകങ്ങള്‍ അല്ലെങ്കിലും ദൈവം തനിക്കായി ഒരുക്കിയ അവസരങ്ങളിലൂടെ ലഭിക്കുന്ന നേട്ടം മറ്റുള്ളവര്‍ക്കുമായി പങ്കുവെയ്ക്കാനും ശ്രമിക്കുന്നു. വലിയ ഒരു ചാരിറ്റി ശൃഖല തന്നെ അദ്ദേഹത്തിനുണ്ട്. എച്ച് ഐ. വി, എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്ന 'പ്രേഷിത ചാരിറ്റബിള്‍ ട്രസ്റ്റ്' രൂപവല്‍ക്കരിക്കുവാനും ഈ മേഖലയില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് താങ്ങും തണലുമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ സംഘടനയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും സജീവമാകാന്‍ സാധിക്കും .


അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ബില്‍ഡിംഗ് കമ്മറ്റി അംഗമായി സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചതു കൂടാതെ ഇന്ത്യന്‍ പ്രാദേശിക കമ്യൂണിറ്റികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയുടെ പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള താന്‍ ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുമ്പോള്‍ ഒരു പ്രൊഫഷണല്‍ ടീമിനൊപ്പം മത്സരിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏത് പ്രശ്‌നങ്ങള്‍ക്കും വ്യക്തിപരമായും സംഘടനാപരമായും തനിക്ക് ചെയ്യാന്‍ കഴിയുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ഫൊക്കാനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


റജി വി കുര്യന്റെ സ്ഥാനാര്‍ത്ഥിത്വം ഡോ. കല ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസിക്ക് മുതല്‍കൂട്ടാകും എന്നതില്‍ സംശയമില്ല. നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ പാടവവും , നേതൃത്വ പരതയും കൈമുതലായുള്ള റജി വി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് സ്ഥാനാര്‍ത്ഥിയായി ലഭിച്ചതില്‍ അഭിമാനമുണ്ട്.


അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയ ക്രിസ്‌ല ലാല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends