സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'
ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ അലക്‌സ് മരുവിത്ത ദമ്പതികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രല്‍ കൈക്കാരന്മാരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.


മലയാളത്തിന്റ പ്രിയഗായകന്‍ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേര്‍ന്ന് നയിക്കുന്ന സ്വരരാഗങ്ങള്‍ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗീത പ്രേമികള്‍ക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.


നെപ്പര്‍ വില്ലയിലുള്ള യെല്ലോ ബോക്‌സില്‍ വെച്ച് ഏപ്രില്‍ 21 ഞായറഴ്ച വൈകുന്നേരമാണ് ഈ കലാവിരുന്ന് നടത്തപ്പെടുന്നത്. എന്നെന്നും മനസില്‍ മായാതെ ഓര്‍ത്തു വെയ്ക്കാവുന്ന ഈ സംഗീത നിശയുടെ ഭാഗമകാന്‍ എല്ലാ കലാ ആസ്വാദകരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജി സി മാണി 847 650 1398

വിവിഷ് ജേക്കബ്ബ് 773 499 2530

രഞ്ജിത്ത് ചെറുവള്ളി 312 608 8171

സന്തോഷ് കാട്ടൂക്കാരന്‍ 773 469 5048

ബോബി ചിറയില്‍ 847 281 6808

ഷാരോണ്‍ തോമസ് 630 5 20 8938

ഡേവിഡ് ജോസഫ് 847 730 7765


വാര്‍ത്ത:


Other News in this category



4malayalees Recommends