Indian

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക് ; സമ്മാനം നല്‍കിയത് വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍
ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. നവവരന്റെ സഹോദര പുത്രനായ മൂന്ന് വയസ്സുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ നവവരന്‍ ലതിഷ് ഗാവിത്ത്, 3 വയസ്സുകാരന്‍ ജിയാസ് എന്നിവര്‍ ചികിത്സയിലാണ്. പൊട്ടിത്തെറിയില്‍ നവവരന്റെ കൈപത്തി അറ്റു. കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്‌ഫോടകവസ്തു സമ്മാനമായി നല്‍കാനുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജുപട്ടേല്‍ എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം

More »

കന്നട നടി ചേതന രാജിന്റെ മരണം ; കോസ്‌മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു ; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കന്നഡ നടി ചേതന രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്‌മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു. ചേതനയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഡോ മെല്‍വിനെയാണ് ചോദ്യം ചെയ്യുന്നത്. ക്ലിനിക്കിലെ ജീവനക്കാരി സുധയേയും ചോദ്യം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിക്കിടെയായിരുന്നു നടിയുടെ മരണം. ക്ലിനിക്കിന് അംഗീകാരമില്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരും

More »

അമ്മയെ പിരിയാനാകുന്നില്ല, മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ചു കിടപ്പുമുറിയില്‍ സൂക്ഷിച്ച് മകന്‍ ; പൊലീസ് കേസെടുത്തു
അനാരോഗ്യംകാരണം മരിച്ച അമ്മയുടെ മൃതദേഹം വീപ്പയില്‍ അടക്കംചെയ്ത് വീട്ടില്‍ സൂക്ഷിച്ച് മകന്‍. ചെന്നൈയിലെ നീലാങ്കരയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സ്ഥലവാസിയായ ഷെണ്‍ബഗ(86)ത്തിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്തത് മകന്‍ സുരേഷ് ഈ വീപ്പയില്‍ ഇരുഭാഗവും സിമന്റിട്ട് അടക്കുകയും ചെയ്തു. മരിച്ചാലും അമ്മ എന്നും ഒപ്പംവേണമെന്ന ആഗ്രഹമാണ് തന്നെക്കൊണ്ട് ഇതുചെയ്യിച്ചതെന്ന്

More »

സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയാല്‍ കൈയ്യൊടിച്ച് തിരിച്ചേല്‍പ്പിക്കും; ബിജെപി ആക്രമത്തില്‍ പ്രതികരിച്ച് സുപ്രിയാ സുലെ
 മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കുന്ന ഏതൊരാണിന്റെയും കൈ ഒടിക്കുമെന്ന് മുന്നറിയിപ്പുമായി എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തിങ്കളാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദര്‍ശന വേളയില്‍ പാചകവാതക സിലിണ്ടറിന്റെ വിലവര്‍ദ്ധനവിന് എതിരെ മെമ്മോറാണ്ടം

More »

ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ഭാര്യ സുമേറയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്
രാജസ്ഥാന്‍ മരുഭൂമിയില്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട മലയാളി ബൈക്ക് റേസിങ് താരത്തിന്റെ ഭാര്യയെ കേസില്‍ അറസ്റ്റ് ചെയ്തു. ന്യൂമാഹി മങ്ങാട് വേലായുധന്‍മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമേറ പര്‍വേസ് അറസ്റ്റിലായത്. ബംഗളൂരു ആര്‍ടിനഗറില്‍ താമസിക്കുന്ന സുമേറ പര്‍വേസിനെ സഞ്ജയ് നഗറില്‍നിന്ന് രാജസ്ഥാന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍

More »

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെയും മകന്റേയും വീട്ടില്‍ സിബിഐ റെയ്ഡ്
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിലുടനീളമുള്ള ഏഴോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2010-14

More »

ഇരുപതാം വയസില്‍ ഭര്‍ത്താവിനെ നഷ്ടമായി; മകളെ പോറ്റാന്‍ ആണ്‍വേഷത്തില്‍ മുപ്പത് വര്‍ഷം
ഭര്‍ത്താവിനെ നഷ്ടമായതിനെ തുടര്‍ന്ന് മകളെ പോറ്റാനായി മുപ്പത് വര്‍ഷം ആണ്‍വേഷത്തില്‍ ജീവിച്ച പേച്ചിയമ്മാളുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുപതാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മകളെ വളര്‍ത്താന്‍ മുത്തുവെന്ന പേരില്‍ അച്ഛനായി ജീവിച്ച ഒരമ്മയെ കുറിച്ചുള്ള വാര്‍ത്ത ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിലെ

More »

രണ്ടുവര്‍ഷമായി മറ്റൊരാളുമായി അടുപ്പം ; യുവതി ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ഡല്‍ഹി കല്‍ക്കാജിയിലാണ് സംഭവം. പ്രതികളുടെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചാണ് ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ഒരു വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ്

More »

രാഹുല്‍ഗാന്ധി തയ്യാറല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ചിന്തിന്‍ ശിബിരത്തില്‍ ആവശ്യം
രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് രാജസ്ഥാനില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ ആവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയാണ് ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. 'രണ്ടു വര്‍ഷമായി രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള

More »

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം

അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്