Indian

ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നു ; സിസിടിവി ദൃശ്യങ്ങളുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയില്‍
ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കാണിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത്ത് സിംഗാണ് സോനിപത്ത് സ്വദേശിനിയായ ഭാര്യയ്‌ക്കെതിരെ ഭിവാടി കോടതില്‍ ഹര്‍ജി നല്‍കിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഇവരുടെ പ്രണയ വിവാഹം ഒമ്പത് വര്‍ഷം മുമ്പായിരുന്നു. കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏല്‍പ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്. ആദ്യ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് ഭാര്യ അകാരണമായി

More »

സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ; ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദനം. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊലീസീനോട് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. വിഡിയോ

More »

ഡി.ജെ.പാര്‍ട്ടിക്കിടെ 23 കാരനായ ഐടി ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു ; ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
ഡി.ജെ.പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ് മരിച്ചത്. 23 വയസായിരുന്നു. ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍, ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെുത്തു.

More »

അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ് ; രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍
പൊതുഇടത്തില്‍ ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം കാണിച്ച യുവാവിനെ കൈയ്യോടെ പണി കൊടുത്തിരിക്കുകയാണ് പോലീസ്.അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെ പോലീസ് പിടികൂടിയത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയില്‍ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ

More »

എസ്എസ്എല്‍സി പരീക്ഷയില്‍ 620 മാര്‍ക്ക് നേടി ഇരട്ട സഹോദരിമാര്‍
എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് തന്നെ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍. കര്‍ണാടകയില്‍ ഇരട്ട സഹോദരിമാരായ ഇബ്ബാനി ചന്ദ്ര, ചുക്കി ചന്ദ്ര എന്നിവരാണ് 2022ലെ എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് നേടിയിരിക്കുന്നത്. 625ല്‍ 620 മാര്‍ക്കാണ് ഇബ്ബാനിയും ചുക്കിയും സ്വന്തമാക്കിയിരിയ്ക്കുന്നത്. ഹസ്സനിലെ റോയല്‍ അപ്പോളോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വിനോദ്

More »

ജാതിമാറി വിവാഹം ചെയ്ത യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി; പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ
അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ ബീഗം ബസാറിലെ തെരുവിലാണ് സംഭവം.നീരജ് പന്‍വാര്‍ എന്ന യുവാവിനെയാണ് നാലംഗ സംഘം കുത്തിക്കൊന്നത്. നീരജിന്റെ ഭാര്യയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. നീരജ് മാര്‍വാഡി സമുദായത്തില്‍ പെട്ടയാളായിരുന്നു, ഭാര്യ സഞ്ജന യാദവ് സമുദായത്തിലും. സഞ്ജനയുടെ

More »

രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മേയ് 9ന് ദക്ഷിണാഫ്രിക്കയില്‍

More »

മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടി 68 കാരന്‍ ; നടിയും മന്ത്രിയുമായ റോജ മറുപടി നല്‍കിയതിങ്ങനെ
മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടിയ 68കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ.റോജയോടാണ് 68കാരന്‍ വിവാഹം കഴിക്കാനുള്ള സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്

More »

ആദ്യ ഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു : പരാതി നല്‍കി ഭര്‍ത്താവ്
തന്റെ ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്ത് പണവുമായി കടന്നു കളഞ്ഞെന്ന പരാതിയുമായി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ ബാസ്പൂര്‍ സ്വദേശിയായ ഇന്ദ്രാറാം ആണ് പരാതി നല്‍കിയത്. രണ്ടാം ഭാര്യ ബബ്ലിയ്‌ക്കെതിരെയാണ് പരാതി. ആദ്യഭാര്യയിലെ രണ്ട് ആണ്‍മക്കളിലൊരാള്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ

More »

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്

പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന്

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ കൈകളും കാലുകളും

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം