Indian

ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ മകളുടെ വായില്‍ കുങ്കുമവും മഞ്ഞളും നിറച്ച് ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്
ബിസിനസിലുണ്ടായ നഷ്ടം നികത്താന്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടെ മകളുടെ വായില്‍ കുങ്കുമവും മഞ്ഞളും നിറച്ച് ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്. നാലു വയസുകാരി പൂണര്‍വികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കാനത് വേണുഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. പൈശാചിക ദോഷം മാറാനെന്ന പേരിലാണ് പൂജ ചെയ്തത്. ഇയാള്‍ക്കൊപ്പം ഭാര്യയും മക്കളുമുണ്ടായിരുന്നു. പൂജക്കിടെ കാന്ത വേണുഗോപാല്‍ മക്കളെ വിളിച്ചു അവരുടെ മേല്‍ മഞ്ഞള്‍ വെള്ളം കുടഞ്ഞു. ഇതിനിടെ പെട്ടെന്ന് ഒരു മകളുടെ വായിലേക്ക് കുങ്കുമവും മഞ്ഞളും കൂടി കുത്തിനിറച്ച് അതു വിഴുങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ശ്വാസം കിട്ടാതെ മകള്‍ നിലവിളിച്ചു തുടങ്ങി. ഇതോടെ ഇയാള്‍ മകളുടെ കഴുത്തില്‍ ഞെരുക്കിപിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. മകളെ ഉടന്‍ അമ്മ

More »

വീട്ടിലെത്തിയ അമ്മ കണ്ടത് എട്ടുവയസ്സുകാരിയുടെ മുഖത്ത് കടിയേറ്റ പാടുകള്‍ ; ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അയല്‍ക്കാരനായ 21 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി
ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ബദര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ വിശദമായ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് അയച്ചു എട്ടുവയസുകാരി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഫ്‌ളാറ്റിലെ താമസക്കാരനാണ് പ്രതി. പെണ്‍കുട്ടി ക്വാട്ടേഴ്‌സില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി

More »

പശുവിന് സുഖമില്ലെന്ന പേരില്‍ വിളിച്ചുവരുത്തി മൃഗഡോക്ടറെ കൊണ്ട് നിര്‍ബന്ധമായി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതായി പരാതി
മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാര്‍ ബാഗുസരായി ജില്ലയിലെ മൃഗ ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തിയ ആളുകള്‍ ആ വീട്ടിലെ പെണ്‍കുട്ടിയുമായി നിര്‍ബന്ധപൂര്‍വം വിവാഹം

More »

104 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ 80 അടി താഴ്ചയില്‍ ധൈര്യത്തോടെ നേരിട്ട കുട്ടി ; ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ ; ധീരതയെ പുകഴ്ത്തി ജനം
104 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ 80 അടി താഴ്ചയെ ധീരതയോടെ നേരിട്ട മാനസികവെല്ലുവിളി നേരിടുന്ന കുട്ടി ഒടുവില്‍ പുറത്തേക്ക്. പാമ്പും തേളും തവളയും ഉള്‍പ്പടെയുള്ള മനോധൈര്യം തകര്‍ക്കുന്ന ഒട്ടേറെ പ്രതിസന്ധികളെയാണ് രാഹുല്‍ സാഹു എന്ന പതിനൊന്നുകാരന്‍ അതിജീവിച്ചത്. രാഹുല്‍ ഇപ്പോള്‍ ബിലാസ്പുര്‍ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അഞ്ഞൂറിലേറെപ്പേര്‍

More »

ആത്മഹത്യ ചെയ്യാന്‍ കാമുകി ചാടി; കൂടെ ചാടാതിരുന്ന കാമുകനെതിരേ യുവതി പരാതി നല്‍കി
ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ കാമുകി നദിയിലേക്ക് ചാടി കൂടെ ചാടാതിരുന്ന കാമുകനെതിരേ വധശ്രമത്തിന് യുവതി പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം നടന്നത്. 32കാരിയായ യുവതിയും 30കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. പക്ഷേ ഇരുവരും മുന്‍പ് തന്നെ വിവാഹിതരായിരുന്നു.യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്. ഇതിന് ശേഷവും ഇരുവരും പ്രണയബന്ധം

More »

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടു, മകന്‍ മരിച്ചു ;കൃത്യത്തിന്റെ പേരില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസിനോട് പിതാവ്
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് അച്ഛന്‍ നല്‍കിയ ശിക്ഷ കലാശിച്ചത് മകന്റെ മരണത്തില്‍. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മകന്‍ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്. മകനെ വെയിലത്ത്

More »

അന്യ ജാതിക്കാരനെ വിവാഹം ചെയ്തു , വീട്ടിലേക്ക് വിരുന്നിനെന്ന പേരില്‍ ക്ഷണിച്ച് ദമ്പതികളെ വെട്ടികൊലപ്പെടുത്തി ; തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല
ദുരഭിമാന കൊലയ്ക്ക് ഇരയായി നവ ദമ്പതികള്‍.കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂര്‍ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയില്‍ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

More »

കാറ് സ്ത്രീധനമായി നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു ; മൃതദേഹം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും ശ്രമം
കാറ് സ്ത്രീധനമായി നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്‌നാട് സേലത്താണ് സംഭവം. തലക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും യുവാവ് ശ്രമം നടത്തുകയും ചെയ്തു. സേലം മുല്ലൈ നഗര്‍ സ്വദേശികളായ കീര്‍ത്തിരാജും ധനശ്രീയും മൂന്നുകൊല്ലം മുന്‍പാണു വിവാഹിതരായത്. അടുത്തിടെയാണ് ഇവര്‍ കുടുംബ

More »

ഇംഗ്ലീഷിന് 35,കണക്കിന് 36; 10ാം ക്ലാസ് എന്ന കടമ്പ കടന്നത് കഷ്ടിച്ച് ! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടര്‍ തുഷാര്‍
വിദ്യാര്‍ത്ഥികള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന 10ാം ക്ലാസ് പരീക്ഷാഫലം 15 ന് പുറത്തുവിടുന്നതാണ്. ഈ ഫലം വരുന്നത് കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികളും നാടും നാട്ടുകാരും. എന്നാല്‍ പത്താം ക്ലാസിലെ പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയില്ലെങ്കിലും എത്തേണ്ടിടത്ത് കൃത്യമായി തന്നെ നാം എത്തുമെന്ന് അറിയിച്ച് തന്റെ 10ാം ക്ലാസിലെ പാസ് മാര്‍ക്ക് ലഭിച്ചത് പുറത്ത് വിട്ടിരിക്കുകയാണ് ഒരു

More »

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍