Kerala

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു ; ഇനി പ്രചാരണം ശക്തമാക്കും
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനാണ്  എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണത്തിന് ചൂടേറും. തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എല്‍ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ പരമാവധി വോട്ടര്‍മാരെ കാണാന്‍ ഇറങ്ങും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും

More »

ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നടപടി
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് കണ്ടക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചത്. കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് പിന്നാലെ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ഷിറാസിനെ മര്‍ദ്ദിച്ചത്.

More »

സാമ്പത്തിക തട്ടിപ്പ് കേസ്; ധര്‍മ്മജന്റേയും 'ധര്‍മ്മൂസ് ഫിഷ് ഹബ്' പങ്കാളികളുടേയും ഇടപാടുകള്‍ പരിശോധിക്കും
ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അക്കൗണ്ട് വഴി 43.31 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് ആലിയാറിന്റെ പരാതി. പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍

More »

വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണ്‍ ഇറക്കി ദമ്പതികള്‍; ഭാഗ്യശാലിയ്ക്ക് വീട് സ്വന്തം
കടബാധ്യത തീര്‍ക്കാന്‍ വേറിട്ട ഒരു വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍. വീട് വിറ്റ് കടം വീട്ടുകയാണ് ലക്ഷ്യം. എന്നാല്‍ വീട് വില്‍ക്കാനായി ലോട്ടറി മാതൃകയില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയിരിക്കുകയാണ്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഒരു ഭാഗ്യശാലിയ്ക്ക് വീട് സ്വന്തമാക്കാം. ഒക്ടോബര്‍ 17നാണ് കൂപ്പണ്‍ നറുക്കെടുപ്പ്

More »

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റാകും, കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും. വൈകിട്ടോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അസാനി ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ ഉണ്ടായേക്കും. വരുന്ന

More »

തൃക്കാക്കരയ്ക്ക് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെ: ജയസൂര്യ
തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്ന ജനപ്രതിനിധിയെയെന്ന് മണ്ഡലത്തിലെ വോട്ടറായ നടന്‍ ജയസൂര്യ. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം. വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും

More »

റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ നാളെ പൊലീസിന്

More »

കൊച്ചിയിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
കൊച്ചിയില്‍ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സീനീയര്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ആണ് ജൂനിയറായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കുസാറ്റ് മൂന്നാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ കാളിദാസനാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം

More »

പറ്റിക്കപ്പെട്ടു, മരണമല്ലാതെ മറ്റൊരു വഴിയില്ല, ഒറ്റ രൂപ നാണയത്തിന്റെ പേരില്‍ 26 ലക്ഷം രൂപ നഷ്ടമായ യുവാവ് തീ കൊളുത്തി മരിച്ചു
അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങള്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനിരയായ ജീവനൊടുക്കി. ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 39 വയസായിരുന്നു. 26 ലക്ഷത്തോളം രൂപ ഇയാള്‍ക്ക് നഷ്ടമായതായതാണ് സൂചന. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം

More »

കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

അനിലയുടെ മരണം കൊലപാതകം ; തര്‍ക്കത്തിന് പിന്നാലെ ജീവനെടുത്തു ; പിന്നാലെ സുഹൃത്ത് ആത്മഹത്യ ചെയ്തു

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി

മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍ കൈ എടുത്ത കൊച്ചി മേയര്‍ അനില്‍കുമാറിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്ക്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും