Kerala

പറ്റിക്കപ്പെട്ടു, മരണമല്ലാതെ മറ്റൊരു വഴിയില്ല, ഒറ്റ രൂപ നാണയത്തിന്റെ പേരില്‍ 26 ലക്ഷം രൂപ നഷ്ടമായ യുവാവ് തീ കൊളുത്തി മരിച്ചു
അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങള്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനിരയായ ജീവനൊടുക്കി. ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 39 വയസായിരുന്നു. 26 ലക്ഷത്തോളം രൂപ ഇയാള്‍ക്ക് നഷ്ടമായതായതാണ് സൂചന. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് ഇയാള്‍ പണം സംഘടിപ്പിച്ചത്. താന്‍ കബളിപ്പിക്കപ്പെട്ടെന്നും മരണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചതിന് പിന്നാലെയാണ് ഇയാള്‍ തീകൊളുത്തി ജീവനൊടുക്കിയത്. അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന 1957ലെ ഒരു രൂപ നാണയം വില്‍ക്കാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യംനല്‍കിയതാണ് ദുരന്തത്തിലേയ്ക്ക് വഴിവെച്ചത്. നാണയത്തിന്റെ ചിത്രം

More »

നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍?' ദുര്‍ഗാദാസിനെ ന്യായീകരിച്ച് കെപി ശശികല
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഖത്തര്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ദുര്‍ഗാദാസ് ശിശുപാലനെ ന്യായികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വിഭാഗികമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല.

More »

സഭയും മതവും വേണോ അതോ വികസനം വേണോയെന്ന് പി രാജീവ്; മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റെന്ന് ഇ പി ജയരാജന്‍
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് യുഡിഎഫ് വ്യാജപ്രചാരണെ നടത്തിയെന്ന് മന്ത്രി പി.രാജീവ്. സഭയെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എല്‍ഡിഎഫിന്റെ ചിലവില്‍ സഭാ നേതൃത്വത്തെയും ലിസി ആശുപത്രിയെയും അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥിയെ

More »

മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണ്; ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി മുന്‍ കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും, പുരോഹിതരെയും, സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലും വികസന സാധ്യതകളിലും തങ്ങള്‍

More »

ആരേയും വഞ്ചിച്ചിട്ടില്ല, 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ മീനും കൊടുത്തിട്ടുണ്ട്, പരാതി വന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ല ; ധര്‍മജന്‍ ബോള്‍ഗാട്ടി
43 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജന്റെ

More »

ദുരൂഹത കണ്ടെത്താനായേക്കും ; മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും
മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍

More »

കെ.സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ മമ്മൂട്ടി, ചിത്രം വൈറല്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും വിവാഹത്തില്‍ പങ്കെടുത്തു. ആന്റോ ജോസഫിന്റെ വാക്കുകള്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍

More »

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സ്ത്രീധനം ചോദിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറിയത് കൊണ്ടെന്ന് കുടുംബം ; മരണത്തില്‍ അയല്‍വാസിയായ പൊലീസുകാരനെതിരെ പരാതി
പ്ലസ്ടു വിദ്യാര്‍ഥിനി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം. മൈലക്കര ഷര്‍ലക്ക്‌കോഡ് വീട്ടില്‍ ബഷീര്‍, ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ(18) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അയല്‍വാസിയായ അഖിലി(32)നെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

More »

സുകുമാരന്‍ നായര്‍ പിതൃതുല്യന്‍; പെരുന്നയില്‍ എത്തിയത് അനുഗ്രഹം വാങ്ങാനെന്ന് ഉമ തോമസ്
തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ചങ്ങനാശേരിയിലെ പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പെരുന്നയിലെത്തിയത്. പി.ടി തോമസിന് എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. മത്സരത്തിന് പിന്തുണ തേടിയാണോ എത്തിയതെന്ന

More »

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തു കാണില്ലെങ്കില്‍ ചുമതല ആര്‍ക്കും കൈമാറാത്തത് എന്ത് ; ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും

കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

അനിലയുടെ മരണം കൊലപാതകം ; തര്‍ക്കത്തിന് പിന്നാലെ ജീവനെടുത്തു ; പിന്നാലെ സുഹൃത്ത് ആത്മഹത്യ ചെയ്തു

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി

മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍ കൈ എടുത്ത കൊച്ചി മേയര്‍ അനില്‍കുമാറിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്ക്