മാനിട്ടോബയിലേക്ക് അന്താരാഷ്ട്ര ഗ്രാജ്വേറ്റുകളെ ആകര്‍ഷിക്കുന്നതിനായി രണ്ട് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍;ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ കഴിവുള്ള നിരവധി പേര്‍ക്ക് അവസരമേകും

മാനിട്ടോബയിലേക്ക് അന്താരാഷ്ട്ര ഗ്രാജ്വേറ്റുകളെ ആകര്‍ഷിക്കുന്നതിനായി രണ്ട് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍;ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ കഴിവുള്ള നിരവധി പേര്‍ക്ക് അവസരമേകും

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായി മാനിട്ടോബ രണ്ട് പുതിയ ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നു. പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായാണ് ഈ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നത്. ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ എന്നിവയാണിവ. പ്രവിശ്യയിലെ ഇന്റര്‍നാഷണല്‍ എഡ്യുക്കേ,ന്‍ സ്ട്രീമിന്റെ ഭാഗമായിട്ടാണിവ നടപ്പിലാക്കുന്നത്.


മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ (എംപിഎന്‍പി) ഭാഗമായി ഒരു വര്‍ഷം മുമ്പായിരുന്നു ഈ സ്ട്രീം നടപ്പിലാക്കിയിരുന്നത്. ഓരോ വര്‍ഷവും ഒരു പറ്റം കുടിയേറ്റക്കാരെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാന്‍ എംപിഎന്‍പിയിലൂടെ മാനിട്ടോബ പ്രവിശ്യക്ക് സാധിക്കുന്നു. ജനകീയമായ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ആരംഭിച്ച 1998 മുതല്‍ ഇതിലൂടെ ഇതുവരെ മൊത്തം 1,30,000 പുതിയ കുടിയേറ്റക്കാരെ ഇവിടേക്ക് കൊണ്ടു വരാന്‍ മാനിട്ടോബയ്ക്ക് സാധിച്ചിട്ടുണ്ട്.

മാനിട്ടോബയിലെ പോസ്റ്റ് സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് മാനിട്ടോബയില്‍ ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടിയാണ് ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ നടപ്പിലാക്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ നിക്ഷേപിക്കുകയും സജീവമായി ബിസിനസ് നടത്തുകയും ചെയ്യാം.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു ടെംപററി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. പ്രവിശ്യയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കിടെ മാസ്റ്റേര്‍സ് ഡിഗ്രി അല്ലെങ്കില്‍ ഡോക്ടറാല്‍ ഡിഗ്രിയും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനാണ് ദി ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ അനുവദിക്കുന്നത്.

മിറ്റാക്‌സ് എന്ന നോണ്‍ പ്രോഫിറ്റി ഓര്‍ഗനൈസേഷനിലൂടെ സംഘടിപ്പിക്കപ്പെടുന്ന എലിവേറ്റ് ഇന്റേണ്‍ഷിപ്പുകള്‍ അല്ലെങ്കില്‍ ആക്‌സിലറേറ്റ് ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ പാത്ത് വേയ്ക്കായി ജോബ് ഓഫര്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും അപേക്ഷിക്കാം. കാനഡയിലുടനീളമുള്ളതും അന്താരാഷ്ട്രതലത്തിലുള്ളതുമായ വ്യവസായങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍,എന്നിവയുമായി മിറ്റാക്‌സിന് അടുത്ത ബന്ധമുണ്ടാകും.


Other News in this category



4malayalees Recommends