ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ തള്ളുന്നത് പെരുകുന്നു; കഴിഞ്ഞ വര്‍ഷം നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും തോറ്റാലും തള്ളും

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ തള്ളുന്നത് പെരുകുന്നു; കഴിഞ്ഞ വര്‍ഷം നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും തോറ്റാലും തള്ളും

ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ കുടിയേറ്റക്കാര്‍ക്ക് നന്നായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ആളാണ് ഇന്ത്യക്കാരനായ സാഗര്‍ ഷാ. 2012ല്‍ അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ പൗരത്വം ലഭിക്കുന്നതിനുള്ള എല്ലാ വിധ യോഗ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നു.


എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ചില പിഴവുകളാണ് അപേക്ഷ നിരസിക്കപ്പെടാന്‍ കാരണമായിരിക്കുന്നത്. 2014ല്‍ സാഗര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് പോകാതിരിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ തള്ളുന്നതിന് മുഖ്യകാരണമായതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അദ്ദേഹം ഓസ്‌ട്രേലിയയില്‍ തങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന അടിസ്ഥാനത്തിലായിരുന്നു ഡിഐബിപി അദ്ദേഹത്തിന്റെ സിറ്റിസണ്‍ഷിപ്പ് അപ്ലിക്ഷേന്‍ നിരസിച്ചത്.

ഇത്തരം കാരണങ്ങളാല്‍ നിരവധി പൗരത്വ അപേക്ഷകളാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തള്ളുന്നത്. 2017-18 കാലത്ത് കൃത്യമായി പറഞ്ഞാല്‍ ഡിപ്പാര്‍ട്‌മെന്റ് 4151 സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് തള്ളിയിരിക്കുന്നത്. ഇതില്‍ 1866 പേരുടെ അപേക്ഷകള്‍ തള്ളിയത് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. ബാക്കിയുള്ളവരുടെ അപേക്ഷകള്‍ തള്ളിയത് ഐഡന്റിറ്റി തെളിയിക്കുന്നതില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്നും അല്ലെങ്കില്‍ പോലീസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുമായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ചിലരുടെ പൗരത്വം നഷ്ടപ്പെട്ടത് അവര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്.






Other News in this category



4malayalees Recommends