ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു;തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍; നടപടി ഇവരുടെ ലൈസന്‍ലുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തക്കേടുള്ളതിനാല്‍

ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു;തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍; നടപടി ഇവരുടെ ലൈസന്‍ലുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തക്കേടുള്ളതിനാല്‍

ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തൊഴില്‍ രഹിതരായിരിക്കുന്നത്. സ്റ്റേറ്റിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് മെയിന്‍ റോഡ്സാണ് (ടിഎംആര്‍) ഇവരുടെ മള്‍ട്ടി- കോംബിനേഷന്‍ ഹെവി വെഹിക്കില്‍ ലൈസന്‍സുകള്‍ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.



പതിവ് പരിശോധനയിലാണ് ഈ ലൈസന്‍സുകള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ഇവ റദ്ദാക്കുകയായിരുന്നുവെന്നുമാണ് ടിഎംആര്‍ ഈ കടുത്ത നടപടിക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.ബ്രിസ്ബാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയ്ഗിസ് ട്രെയിനിംഗ് സര്‍വീസസ് പിടിഐ ലിമിറ്റഡ് ഇവര്‍ക്ക് നല്‍കിയ എംസി ലൈസന്‍സുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നവ അല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവ റദ്ദാക്കേണ്ടി വന്നിരിക്കുന്നതെന്നും ടിഎംആര്‍ പറയുന്നു.


ടിഎംആറും ക്യൂന്‍സ്ലാന്‍ഡ് പോലീസും ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങളെ തുടര്‍ന്നാണ് ഈ ഡ്രൈവര്‍മാരെ റോഡില്‍ നിന്നും വിലക്കേണ്ടത് റോഡ് സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതെന്നാണ് ടിഎംആര്‍ പറയുന്നത്. എന്നാല്‍ ടിഎംആറിന്റെ ആരോപണങ്ങളെ എയ്ഗിസ് ഡയറക്ടറായ ജോണ്‍ ബൗഗൗറെ ശക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട്. രേഖകളിലെ ചെറിയ ക്ലെറിക്കല്‍ പിശകുകള്‍ മൂലമുള്ള തെറ്റിദ്ധാരണയാണ് ടിഎംആറിന്റെ ഈ നടപടിക്ക് പുറകിലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends