ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിനായുള്ള നീക്കങ്ങള്‍ മുന്നോട്ട്; ടെക്നോളജി ടാലന്റുകളുടെ അപര്യാപ്ത പരിഹരിക്കാനുള്ള നീക്കം; സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഉടന്‍

ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിനായുള്ള നീക്കങ്ങള്‍ മുന്നോട്ട്; ടെക്നോളജി ടാലന്റുകളുടെ അപര്യാപ്ത പരിഹരിക്കാനുള്ള നീക്കം; സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഉടന്‍
സാങ്കേതിക രംഗത്ത് അസാധാരണമായ മിടുക്ക് കാഴ്ച വയ്ക്കുന്ന കുടിയേറ്റക്കാരെ ഓസ്ട്രേലിയയിലേക്കെത്തിക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍ അണിയറയില്‍ തിരുതകൃതിയായി ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് മുന്നേറുകയാണ്.


സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന വിധത്തിലായിരിക്കണം രാജ്യത്തെ പുതിയ സിസ്റ്റമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ലേബര്‍ മാര്‍ക്കറ്റ് നേരിടുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഊന്നല്‍ നല്‍കിയുള്ളതാവും പുതിയ വിസ സിസ്റ്റമെന്നും മന്ത്രി വെളിപ്പെടുത്തുന്നു.മെഷീനുകള്‍ക്ക് മനുഷ്യരേക്കാള്‍ മികച്ചതായി ജോലി ചെയ്യാനാവുമെങ്കിലും മനുഷ്യര്‍ക്ക് വിവിധ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അതിനാല്‍ സാങ്കേതിക വിദഗ്ധരുടെ കുടിയേറ്റത്തെ പിന്തുണക്കുമെന്നുമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ നിലപാട്.


ഇത്തരക്കാര്‍ക്ക് രാജ്യത്തെ ഐടി രംഗത്തിന്റെ ശക്തമായ ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും അതിന് പുറമെ അവര്‍ക്ക് മനുഷ്യത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും ഗവണ്‍മെന്റ് എടുത്ത് കാട്ടുന്നു.രാജ്യത്തെ എല്ലാ ഇന്റസ്ട്രികളിലും ഡിജിറ്റല്‍ പരമായ തടസങ്ങള്‍ നിലവില്‍ നേരിടേണ്ടി വരുന്നുവെന്നും ഇവിടങ്ങളിലേക്ക് ഏററവും മികച്ച സാങ്കേതിക വിദഗ്ധരെ ആകര്‍ഷിക്കുന്നതിനുള്ള കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെന്നും ഇതിനെ പിന്തുക്കുന്ന വിധത്തില്‍ ഓസ്ട്രേലിയന്‍ വിസ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നു.


രാജ്യത്തേക്ക് ആവശ്യമായ സാങ്കേതിക വിദഗ്ധരെ എത്തിക്കുന്നതിനായി പരീക്ഷണാര്‍ത്ഥം ജൂലൈയില്‍ ഒരി ഗ്ലോബല്‍ ടാലന്റ് സ്‌കീം ആരംഭിച്ചിരുന്നു. ഇത് പ്രകാരം ബിസിനസുകള്‍ക്കും ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിവിധ സ്ട്രീമുകളിലൂടെ ടെക്നോളജി വര്‍ക്കര്‍മാരെ കൊണ്ടു വരാന്‍ കഴിയുന്നുണ്ട്.

Other News in this category



4malayalees Recommends