ഓസ്ട്രേലിയയില്‍ 45 ശതമാനം പേരുടെയും മാനസികനില ശരിയല്ല; മാനസികാരോഗ്യ ഫണ്ടിംഗിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ; മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണം

ഓസ്ട്രേലിയയില്‍ 45 ശതമാനം പേരുടെയും മാനസികനില ശരിയല്ല;  മാനസികാരോഗ്യ ഫണ്ടിംഗിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ; മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണം

ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനതയുടെ മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയില്‍ ഏത് വിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ദി പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് ഈ അന്വേഷണം സൂക്ഷ്മനിരീക്ഷണം നടത്തുന്നതായിരിക്കും. ഇത് പ്രകാരം 9 ബില്യണ്‍ ഡോളറാമ് ഫെഡറല്‍, സ്റ്റേറ്റ്, ടെറിട്ടെറി ഗവണ്‍മെന്റുകള്‍ വകയിരുത്തുന്നത്.



ഈ ഒരു നിര്‍ണായക സാഹചര്യത്തില്‍ രാജ്യത്തെ മാനസികാരോഗ്യത്തിലേക്ക് വെളിച്ചം വീശേണ്ടതുണ്ടെന്നും മാനസികപ്രശ്നങ്ങളില്‍ കഴിയുന്നവര്‍ക്ക് മികച്ച പിന്തുണയേകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 2017ല്‍ 3128 പേരാണ് ഓസ്ട്രേലിയയില്‍ ആത്മഹത്യ ചെയ്തതെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തുന്നു. 2016ല്‍ ഇത് 2866 പേരായിരുന്നു.


രാജ്യത്തെ 45 ശതമാനം പേര്‍ ഏതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ വിഷമിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ക്ക് വകയിരുത്തിയ ഫണ്ട് എത്തരത്തില്‍ ചെലവിടുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തേണ്ടതുണ്ടെന്നാണ് ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് പറയുന്നത്. അഞ്ചിലൊന്ന് ഓസ്ട്രേലിയക്കാരും മാനസികാരോഗ്യ പ്രശ്നത്തിലാണെന്നും എന്നാല്‍ അവര്‍ വേണ്ട വിധത്തില്‍ സഹായം തേടുന്നില്ലെന്നും സര്‍ക്കാര്‍ എടുത്ത് കാട്ടുന്നു.


Other News in this category



4malayalees Recommends