ഷാര്‍ജയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി മലയാളിയായ ലാലു സാമുവേല്‍; ലഭ്യമായത് സ്ഥിര താമസത്തിനുള്ള ആജീവനാന്ത വിസ ; യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ എം എ യൂസഫലി നേടിയതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമാകുന്ന പുതിയ നേട്ടം

ഷാര്‍ജയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി മലയാളിയായ ലാലു സാമുവേല്‍; ലഭ്യമായത് സ്ഥിര താമസത്തിനുള്ള ആജീവനാന്ത വിസ ; യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ എം എ യൂസഫലി നേടിയതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമാകുന്ന പുതിയ നേട്ടം

ഷാര്‍ജയിലെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് വിസ മലയാളി ബിസിനസുകാരന്‍ ലാലു സാമുവേല്‍ സ്വന്തമാക്കി. ഷാര്‍ജയിലെ കിങ്സ്റ്റണ്‍ ഹോള്‍ഡിങ്സ് ചെയര്‍മാനായ ലാലു സാമുവലിന് ഷാര്‍ജ ഫോറിനേഴ്സ് ആന്‍ഡ് പോര്‍ട്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡ് ആരിഫ് മൊഹമ്മദ് അല്‍ ഷംസി പത്തുവര്‍ഷ വിസയുടെ രേഖകള്‍ കൈമാറി. റെസിഡന്റ്സ് ആന്‍ഡ് എന്‍ട്രി പെര്‍മിറ്റ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുള്ള സാലെ അല്‍ നഖ്ബിയും സംബന്ധിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്റസ്ട്രിയുടെ ഭാഗമായ ഷാര്‍ജ ഇന്റസ്ട്രി ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ് ലാലു സാമുവേല്‍. വിസ അനുവദിച്ചതിന് ഷാര്‍ജയുടെ ഡയറക്റ്ററേറ്റ് ഓഫ് ഫോറിന്‍ റസിഡന്‍സി ആന്റ് ഫോറിന്‍ അഫയഴ്‌സിനോട് ലാലു സാമുവേല്‍ നന്ദി പറഞ്ഞു. യുഎഇയുടെ നിക്ഷേപ മേഖലയില്‍ പുതിയ നീക്കമായ ഗോള്‍ഡന്‍ കാര്‍ഡ് വിസ നല്‍കാനിരിക്കുന്ന സംഭാവനകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

രാജ്യത്തേത്ത് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനായാണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല, ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിക്കുന്നത്. അഞ്ച്, 10 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസയും അടുത്തിടെ യുഎഇ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായികളായ വാസു ഷ്‌റോഫ്, ഖുഷി ഖത് വാനി, റിസ്വാന്‍ സാജന്‍, ഡോ.ആസാദ് മൂപ്പന്‍ എന്നിവര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കുകയും ചെയ്തു. 200ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് നിലവില്‍ യുഎഇയിലുള്ളത്.

ഇക്കഴിഞ്ഞ മേയ് 21നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്.രാജ്യത്ത് 100 ബില്യന്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആജീവനാന്ത വീസയായ ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്നത്.



Other News in this category



4malayalees Recommends