യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു; 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്ക് കുറഞ്ഞു

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു; 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്ക് കുറഞ്ഞു

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു. നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്കാണ് കുറച്ചിരിക്കുന്നതെന്ന് മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന തസ്ഹീല്‍, തദ്ബീര്‍, തൌജീഹ്, തവഖുഫ് തുടങ്ങിയ സേവന കേന്ദ്രങ്ങളിലൂടെയാണ് ഇളവ് നടപ്പാക്കുക. തൊഴില്‍ വൈദഗ്ധ്യവും വൈവിധ്യവും ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലവാരവും അനുസരിച്ച് കമ്പനികളെ തരംതിരിച്ചതിനാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് നിലവിലുള്ള ഫീസില്‍ ആനുപാതിക ഇളവ് ലഭിക്കുക.

പെര്‍മിറ്റ് ഫീസ് 200 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമാക്കി കുറച്ചത് കൂടുതല്‍ തൊഴിലാളികളുള്ള കമ്പനി ഉടമകള്‍ക്ക് വലിയ ആശ്വാസമാകും. ഒരു തൊഴിലുടമയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്നവര്‍ക്കും 50% നിരക്കിളവുണ്ട്. 20ല്‍ താഴെ പ്രായമുള്ളവരുടെ തൊഴില്‍ അനുമതിക്കും പാര്‍ട്ട് ടൈം തൊഴില്‍ അനുമതിക്കും 50% ഫീസ് കുറച്ചു.

Other News in this category



4malayalees Recommends