18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ യുഎഇ അനുവദിച്ചു തുടങ്ങി; ആനുകൂല്യം ലഭിക്കുക ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ യുഎഇ അനുവദിച്ചു തുടങ്ങി; ആനുകൂല്യം ലഭിക്കുക ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍

രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ ഇന്നലെ മുതല്‍ അനുവദിച്ചു തുടങ്ങി. വിനോദ സഞ്ചാരല മേഖലയ്ക്ക് ഏറെ സ്വാധീനമുള്ളയിടമാണ് യുഎഇ. അതുകൊണ്ടുതന്നെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വിസ ഇളവുകള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. 2018 ജനുവരിയില്‍ കൈക്കൊണ്ട കാബിനറ്റ് തീരുമാന പ്രകാരം എല്ലാ വര്‍ഷവും ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. തീരുമാനം നടപ്പിലാക്കുന്ന ആദ്യത്തെ വര്‍ഷമാണിത്.

രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസമല്ല. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്‌സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്‌കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്. ഇവരെയും വിസ ഇളവ് ലക്ഷ്യം വെക്കുന്നുണ്ട്.





Other News in this category



4malayalees Recommends