ദുബായില്‍ നിന്ന് കൊല്‍ക്കത്ത, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ
ദുബായില്‍ നിന്നും കൊല്‍ക്കത്ത,ഇന്‍ഡോര്‍ എന്നീ വിമാനത്താവളത്തിലേക്കും ഇവിടെ നിന്നു തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചു. കൊല്‍ക്കത്തയിലേക്കും ഇന്‍ഡോറിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നതായി അറിയിച്ചിരിക്കുന്നത്.ദുബായ്-ഇന്‍ഡോര്‍ യാത്രക്ക് ഏകദേശം 4 മണിക്കൂറാണ് വേണ്ടി വരിക.ദുബായ് - കൊല്‍ക്കത്ത യാത്രക്ക് നാലര മണിക്കൂറുമെടുക്കും .എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് മധ്യപ്രദേശില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള പ്രവാസികളുടെ യാത്ര എളുപ്പമാക്കും.
തുടക്കത്തില്‍ യാത്രക്കാര്‍ക്ക് 40 കിലോ ലഗേജ് കൊണ്ടുപോകാം. ഏഴു കിലോ ഹാന്‍ഡ് ബാഗേജിനു പുറമെയാണിത്. ചെക്ക് ഇന്‍ ലഗേജിന്റെ പരിധിയാണ് 30ല്‍ നിന്ന് 40 കിലോ ആയി ഉയര്‍ത്തിയത്. കൊല്‍ക്കത്തയിലേക്ക് ആഴ്ചയില്‍ നാലും ഇന്‍ഡോറിലേക്ക് ആഴ്ചയില്‍ മൂന്നും സര്‍വീസുകളാണുള്ളത്..