ഇന്നുതൊട്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് എളുപ്പം എത്താം; ട്രിപോളി റോഡ് ഇന്ന് തുറക്കും;യാത്രാ സമയം എട്ട് മിനുട്ടായി കുറയും

ഇന്നുതൊട്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക്  എളുപ്പം എത്താം; ട്രിപോളി റോഡ് ഇന്ന് തുറക്കും;യാത്രാ സമയം എട്ട് മിനുട്ടായി കുറയും
നവീകരിച്ച ട്രിപോളി സ്ട്രീറ്റ് തുറക്കുന്നതോടെ ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലുള്ള യാത്രാ സമയം കുറയുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 12 കിലോമീറ്ററിലുള്ള ട്രാഫിക് കോറിഡോര്‍ വഴി ഷേഖ് മൊഹമ്മദ് ബിന്‍ സയദ് റോഡിനും എമിറേറ്റ്‌സ് റോഡിനുമിടയിലുള്ള യാത്രാ സമയം എട്ട് മിനുട്ട് വരെ കുറയും. ഷേഖ് മൊഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിനും ഷേഖ് മൊഹമ്മദ് ബിന്‍ സയ്യദ് റോഡിനുമിടയിലുള്ള യാത്രാ സമയവും 11 മിനുട്ടില്‍ നിന്ന് 4.5 മിനുട്ടായി കുറയും. തിരക്കേറിയ കാലയളവിവും സമയത്തും ഒരു വശത്ത് നിന്ന് 6,000 വാഹനങ്ങളടക്കം ഇരു ഭാഗത്ത് നിന്നും 12,000 വാഹനങ്ങള്‍ മണിക്കൂറില്‍ ഈ പാതയിലൂടെ സഞ്ചരിക്കാനാകും.

ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാന്‍ ഏറ്റവും തിരക്ക് കുറവും എന്നാല്‍ സുരക്ഷിതത്വവുമുള്ള പാതയാക്കുകയാണ് പദ്ധതി വഴി ഒരുങ്ങിയിരിക്കുന്നത്. ഹൈവേയില്‍ നിന്ന് എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് പോകാനും തിരക്ക് കുറയും.

Other News in this category



4malayalees Recommends