ചൊവ്വയെ തൊടാന്‍ യുഎഇയുടെ ' ഹോപ്പ്' ; ചൊവ്വാ ദൗത്യം ഒരു വര്‍ഷത്തിനുള്ളിലെന്ന് രാജ്യം; 2020 ജൂലൈ പകുതിയോടെ വിക്ഷേപണം

ചൊവ്വയെ തൊടാന്‍ യുഎഇയുടെ ' ഹോപ്പ്' ; ചൊവ്വാ ദൗത്യം ഒരു വര്‍ഷത്തിനുള്ളിലെന്ന് രാജ്യം; 2020 ജൂലൈ പകുതിയോടെ വിക്ഷേപണം
യുഎഇയുടെ എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ ഹോപ്പ് എന്നു പേരിട്ടിട്ടുള്ള ചൊവ്വാ പര്യവേഷണ വാഹനം 2020 ജൂലൈ പകുതിയോടെ ബഹിരാകാശത്തേക്ക് കുതിക്കും. യുഎഇ സ്‌പേസ് ഏജന്‍സിയും (യുഎഇഎസ്എ) മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി)ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ജൂലൈ പകുതിയോടെ വിക്ഷേപിക്കുന്ന ഹോപ്പ് 2021ന്റെ ആദ്യ പാദത്തില്‍ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. യുഎഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷമാണ് 2021 എന്ന പ്രത്യേകതയും ഉണ്ട്.

ഹോപ്പ്, യാത്രയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണെന്ന് യു.എ.ഇ. സ്പേസ് ഏജന്‍സി ചെയര്‍മാന്‍ അഹ്മദ് അല്‍ ഫലസി പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തില്‍ യു.എ.ഇ. പുതിയ ഉയരങ്ങള്‍ താണ്ടുന്നതിന്റെ തെളിവു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം നോക്കിയാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഹോപ്പിന്റെ പരിശോധനകളും പരീക്ഷണങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.



Other News in this category



4malayalees Recommends