അബുദാബിയില്‍ ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മുന്‍സിപ്പാലിറ്റി

അബുദാബിയില്‍ ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി  മുന്‍സിപ്പാലിറ്റി

ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി മുന്‍സിപ്പാലിറ്റി. ഷോപ്പിംഗ് മാളുകളിലും റെസ്റ്റൊറന്റുകളിലും പട്ടിയുമായി എത്തുന്നതിനും വിലക്കുണ്ട്. മുന്‍സിപ്പാലിറ്റി അടുത്തിടെ തുടക്കം കുറിച്ച മൃഗ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് നിര്‍ദേശം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമങ്ങള്‍ ഉടമകളെ ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് അബുദാബി മുന്‍സിപ്പാലിറ്റി അറിയിച്ചു.


വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഒറ്റയ്ക്ക് വിടുന്നത് 2000 ദിര്‍ഹം പിഴ ലഭിക്കുന്ന കുറ്റമാണ്. സംരക്ഷണ പട്ടികയില്‍പ്പെടുന്ന മൃഗത്തെ വിറ്റാല്‍ 10,000 ദിര്‍ഹമാണ് പിഴ. രോഗം ബാധിച്ച മൃഗത്തെ വില്‍പ്പന നടത്തിയാല്‍ 3000 ദിര്‍ഹം പിഴ ലഭിക്കും. പട്ടികള്‍ക്കും പൂച്ചകള്‍ക്കും പുറമേ മറ്റ് മൃഗങ്ങളെ അനുമതിയില്ലാതെ വാസസ്ഥലങ്ങളില്‍ വളര്‍ത്തുന്നത് 5000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വളര്‍ത്തുമൃഗവുമായി പുറത്തിറങ്ങുന്നതും 3000 ദിര്‍ഹം പിഴയ്ക്കുള്ള കുറ്റമാണ്.

Other News in this category



4malayalees Recommends