കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് പറന്നുയരും

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് പറന്നുയരും

കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വിമാനം ഇന്ന് മുതല്‍ ആരംഭിക്കും. ജി8-58 ആദ്യ വിമാനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 10.30ന് ദുബായില്‍ എത്തിച്ചേരും. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും.


നേരത്തെ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയായിരുന്നു ദുബായില്‍ നിന്ന് ഈ മേഖലയിലേക്കുള്ള യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. വിമാനത്താവളങ്ങളിലേക്കെത്താന്‍ ഏറെ ദൂരം താണ്ടേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും ഏറെയായിരുന്നു. പുതിയ സര്‍വീസ് ആരഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ വീടുകളിലേക്കെത്താം.

അതേസമയം, ദുബായില്‍ നിന്നു കണ്ണൂരിലേയ്ക്ക് ഗോ എയര്‍ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. യുഎഇ സമയം പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന ജി8-57 വിമാനം ഇന്ത്യന്‍ സമയം രാവിലെ 5.35ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും.

Other News in this category



4malayalees Recommends