അടിയന്തരമായി വിളിച്ച് കവിതാ പാരായണം; ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പരാതി; ഷാര്‍ജയിലെ എമര്‍ജന്‍സി നമ്പരില്‍ വരുന്ന രസകരമായ ഫോണ്‍കോളുകള്‍ ഇങ്ങനെ

അടിയന്തരമായി വിളിച്ച് കവിതാ പാരായണം;  ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പരാതി; ഷാര്‍ജയിലെ എമര്‍ജന്‍സി നമ്പരില്‍ വരുന്ന രസകരമായ ഫോണ്‍കോളുകള്‍ ഇങ്ങനെ

ഷാര്‍ജയില്‍ താമസിക്കുന്നവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ബന്ധപ്പെടാനുള്ള 993 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് കവിത പാടി യുവാവ്. എന്നാല്‍ ഇത്തരം ഫോണ്‍ കോളുകളെ കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനമാണ് നല്‍കിയിട്ടുള്ളത്. 993 എന്ന നമ്പര്‍ ഗൗരവതരമായ വിഷയങ്ങള്‍ പറയാന്‍ ചിലര്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് ചിലര്‍ അത് കുശലാന്വേഷണങ്ങള്‍ക്കായാണ ് ഉപയോഗിക്കുന്നത്. ഇത്തരം കുശലാന്വേഷ ണങ്ങള്‍ നടത്തുന്നവര്‍ക്ക് മറുപടി നല്‍കാനാണ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്.


ഈദിന് അറക്കാന്‍ വെച്ചിരുന്ന ആട് വീട്ടില്‍ നിന്നും രക്ഷപെട്ടെന്ന് പറഞ്ഞ് മറ്റൊരു ഫോണ്‍കോള്‍ കൂടി വന്നതായി അധികൃതര്‍ ഓര്‍ത്തെടുക്കുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കോള്‍സെന്ററില്‍ വരുന്ന കോളുകളില്‍ 18 ശതമാനം അപേക്ഷകളും 67 ശതമാനം അന്വേഷണങ്ങളും 15 ശതമാനം അടിയന്തര സന്ദേശങ്ങളുമാണെന്ന് ഷാര്‍ജാ മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏകദേശം 55,873 കോളുകളാണ് ഈ വര്‍ഷം പകുതിയിലെത്തി നില്‍ക്കുമ്പോള്‍ എമര്‍ജന്‍സി നമ്പരിലേക്ക് എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.



Other News in this category



4malayalees Recommends