യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ട വ്യാജവിവാഹങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് യുഎസ്‌സിഐഎസ് ; ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള നേടുന്നതിനായി വ്യാജവിവാഹങ്ങളേറെ; മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുമെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍

യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ട വ്യാജവിവാഹങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് യുഎസ്‌സിഐഎസ് ; ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള നേടുന്നതിനായി വ്യാജവിവാഹങ്ങളേറെ; മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുമെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍
യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ടതും അല്ലാത്തതുമായ വ്യാജവിവാഹത്തട്ടിപ്പുകളെ തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഇരകളെ സഹായിക്കുന്നതിനും സര്‍വസന്നദ്ധമായിരിക്കുന്നുവെന്ന അറിയിപ്പുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യുഎസ്‌സിഐഎസ് രംഗത്തെത്തി.ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനായി നിരവധി വ്യാജവിവാഹങ്ങള്‍ നടക്കുന്നുവെന്ന് എഫ്ഡിഎന്‍എസ് ഡയറക്ടറേറ്റിലെ യുഎസ്‌സിഐഎസ് ഒഫീഷ്യലുകള്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് യുഎസ്‌സിഐഎസ് എച്ച്എസ്‌ഐ ഇന്‍വെസ്റ്റിഗേററര്‍മാരുമായി ചേര്‍ന്ന് കൊണ്ട് അന്വേഷണം നടത്തുകയും ഇത്തരം വ്യാജവിവാഹങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടു വരികയും ചെയ്തിരുന്നു.വ്യാജ വിവാഹങ്ങളെന്ന കുറ്റവും മറ്റ് കുറ്റങ്ങളും ഗൗരവകരമായിട്ടാണ് യുഎസ്‌സിഐഎസ് കണക്കാക്കുന്നതെന്നാണ് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടറായ കെന്‍ കുക്കിനെല്ലി മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇവിടുത്തെ മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുന്നതിനായി യുഎസ്‌സിഐഎസ് ഉദ്യോഗസ്ഥര്‍ വളരെ പ്രഫഷണലായിട്ടാണ് മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പ്രശംസിക്കുന്നു.2016ല്‍ ഇത്തരം വിവാഹങ്ങളിലൂടെ നിരവധി പേര്‍ ഗ്രീന്‍കാര്‍ഡ് ബെനഫിറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടിയെന്നതിനെക്കുറിച്ച് യുഎസ്‌സിഐഎസും എച്ച്എസ്‌ഐയും കണക്ടിക്കട്ട് ഡിസ്ട്രിക്ടിലേക്കുള്ള യുഎസ് അറ്റോര്‍ണി ഓഫീസും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും കുക്കിനെല്ലി വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends