കൊറോണ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാനഡയും; രോഗം പിടിപെട്ടത് ടൊറന്റോയില്‍ നിന്നുള്ള 50 വയസുകാരന്; ഇയാളുടെ ഭാര്യയും നിരീക്ഷണത്തില്‍; വുഹാനിലേക്ക് യാത്ര നടത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് കാനഡയുടെ നിര്‍ദേശം

കൊറോണ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാനഡയും; രോഗം പിടിപെട്ടത് ടൊറന്റോയില്‍ നിന്നുള്ള 50 വയസുകാരന്; ഇയാളുടെ ഭാര്യയും നിരീക്ഷണത്തില്‍; വുഹാനിലേക്ക് യാത്ര നടത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് കാനഡയുടെ നിര്‍ദേശം

കൊറോണ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് കാനഡയും. ടൊറന്റോയില്‍ നിന്നുള്ള 50 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 19 കേസുകളാണ് പ്രൊവിന്‍സില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. വിന്നിപെഗിലെ നാഷണല്‍ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്ന് ടൊറന്റോയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇയാളുടെ ഭാര്യയെ പരിശോധിച്ചുവരികയാണെന്നും ഇവര്‍ രാജ്യത്തെ രണ്ടാമത്തെ കൊറോണ പേഷ്യന്റാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗം പടരുന്ന സാഹചര്യത്തില്‍ വുഹാനിലേക്ക് യാത്ര നടത്തുന്നത് ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാരോട് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയര്‍ന്നു. 1,300 പേര്‍ക്ക് രോഗം ബാധിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചു.ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 4,174 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇവിടെ തിങ്കളാഴ്ച മാത്രമായി 24 പേര്‍ കൂടി വൈറസ് ബാധയേറ്റതായി അധികൃതര്‍ അറിയിച്ചു. ഇവിടെ 1,291 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.തലസ്ഥാനമായ ബീജിങിലും ആദ്യമായി രോഗം കണ്ടെത്തി.

മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ദ്ധനയാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ചെയര്‍മാനാണ് കുചിയാങ്.

Other News in this category



4malayalees Recommends