കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ആക്രമണത്തിന് ഇരയായത് തമിഴ്‌നാട് സ്വദേശിനിയായ റേച്ചല്‍ ആര്‍ബര്‍ട്ട്; ടൊറന്റോയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റേച്ചലിനെ കുത്തിയത് ഏഷ്യന്‍ വംശജനായ ഒരാളെന്ന് റിപ്പോര്‍ട്ട്

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ആക്രമണത്തിന് ഇരയായത് തമിഴ്‌നാട് സ്വദേശിനിയായ റേച്ചല്‍ ആര്‍ബര്‍ട്ട്; ടൊറന്റോയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റേച്ചലിനെ കുത്തിയത് ഏഷ്യന്‍ വംശജനായ ഒരാളെന്ന് റിപ്പോര്‍ട്ട്

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. 23കാരിയായ റേച്ചലിനാണ് കുത്തേറ്റത്. ടൊറന്‍ഡോയില്‍ വച്ചായിരുന്നു സംഭവം. ഏഷ്യന്‍ വംശജനായ ഒരാള്‍ തന്നെയാണ് കുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശിനിയാണ് റേച്ചല്‍. കനേഡിയന്‍ പോലീസാണ് തങ്ങളെ വിവരം വിളിച്ചു പറഞ്ഞതെന്ന് റേച്ചലിന്റെ കുടുംബം പറഞ്ഞു. പ്രൈവറ്റ് നമ്പരില്‍ നിന്നാണ് വിളിച്ചത്. അതിനാല്‍ തന്നെ ഇവര്‍ക്ക് തിരികെ വിളിക്കാന്‍ സാധിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും സഹോദരി റബേക്ക പറഞ്ഞു. വിദേശതത്തുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം ലഭിക്കുകയായിരുന്നു. വളരൈ പാടുപെട്ടാണ് ആശുപത്രിയില്‍ ഒപ്പമുള്ളവരുമായി ബന്ധപ്പെടാന്‍ സാധിച്ചതെന്നും റബേക്ക പറഞ്ഞു.


ബിരുദാനന്തര ബിരുദം പഠിക്കുന്നതിന് വേണ്ടിയാണ് റേച്ചല്‍ ടൊറന്‍ഡോയില്‍ എത്തിയത്. ഗുരുതരമായി പരിക്കേറ്റ റേച്ചല്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. നാട്ടിലുള്ള കുടുംബത്തിന് കാനഡയിലേക്ക് എത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

റേച്ചലിന്റെ അമ്മാവന്‍ റൊണാള്‍ഡ് ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രിയോട് കാര്യം അവതരിപ്പിച്ചത്. അവരുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെ കൂണൂരാണുള്ളതെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട മന്ത്രി എത്രയും വേഗം മാതാപിതാക്കളെ അവിടെ എത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും ട്വിറ്റ് ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ എത്രയും വേഗം ബന്ധപ്പെടുന്നതിന് ഒരു നമ്പറും അദ്ദേഹം ട്വിറ്റില്‍ നല്‍കിയിട്ടുണ്ട്.
Other News in this category



4malayalees Recommends