ഒന്റാരിയോയില്‍ അധ്യാപക സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും തമ്മിലുള്ള തര്‍ക്കം രൂക്ഷം; അടുത്തയാഴ്ച മുതല്‍ വിവിധ ദിവസങ്ങളില്‍ പണിമുടക്കാന്‍ തീരുമാനിച്ച് അധ്യാപകര്‍; ഫെബ്രുവരി മൂന്ന് മുതല്‍ നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ മുടങ്ങും

ഒന്റാരിയോയില്‍ അധ്യാപക സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും തമ്മിലുള്ള തര്‍ക്കം രൂക്ഷം; അടുത്തയാഴ്ച മുതല്‍ വിവിധ ദിവസങ്ങളില്‍ പണിമുടക്കാന്‍ തീരുമാനിച്ച് അധ്യാപകര്‍; ഫെബ്രുവരി മൂന്ന് മുതല്‍ നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ മുടങ്ങും

ഫെബ്രുവരി നാല് മുതല്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ച് ഒട്ടാവയിലെ കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍. മാനേജ്‌മെന്റുമായി കരാറില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഒന്റാരിയോയിലെ സ്‌കൂളുകളെ സമരം ബാധിക്കും. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവേ ഒന്റാരിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേസ് അസോസിയേഷന്‍ നടത്തുന്ന രണ്ടാമത്തെ ഏകദിന പണിമുടക്കാണിത്.


ഫെബ്രുവരി മൂന്ന് മുതല്‍ പണിമുടക്ക് നടത്താനുള്ള തീരുമാനത്തിലാണ് എലിമെന്ററി ടീച്ചേസ് ഫെഡറേഷന്‍ ഓഫ് ഒന്റാരിയോയുടെ തീരുമാനം. ഫെബ്രുവരി മൂന്നിന് പണിമുടക്ക് ആരംഭിച്ച് പ്രവിശ്യയിലുടനീളമുള്ള സ്‌കൂള്‍ ബോര്‍ഡുകളില്‍ വരുന്ന ആഴ്ചകളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടിഎഫ്ഒ വ്യക്തമാക്കി. എലമെന്ററി ടീച്ചേസ് ഫെഡറേഷന്‍ ഓഫ് ഒന്റാരിയോ ആഴ്ചയില്‍ ഒരിക്കല്‍ പണിമുടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ പണിമുടക്ക് ഫെബ്രുവരി ആറിനായിരിക്കും.

ഒട്ടാവ കാത്തലിക് സ്‌കൂള്‍ ബോര്‍ഡിനു കീഴിലുള്ള എല്ലാ സ്‌കൂളുകളും കരാറിലെത്തിയില്ലെങ്കില്‍ ഫെബ്രുവരി നാലിന് അടച്ചിടും. ഒട്ടാവ കാള്‍ട്ടണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിനു കീഴിലുള്ള എലമെന്ററി സ്‌കൂളുകളും കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഫെബ്രുവരി അഞ്ചിനും ആറിനും അടച്ചിടും. റെന്‍ഫ്ര്യൂ കോണ്ടി ഡിസ്ട്രിക് സ്‌കൂള്‍ ബോര്ഡിനു കീഴിലുള്ള സ്‌കൂളുകള്‍ ഫെബ്രുവരി മൂന്നിനും ആറിനും അടച്ചിടും.

Other News in this category



4malayalees Recommends