കാനഡയിലെ തൊഴില്‍ വിപണിക്ക് ഏറെ പ്രിയം പുരുഷന്‍മാരോടോ? കഴിഞ്ഞ വര്‍ഷം രാജ്യത്ത് തൊഴില്‍ നേടിയത് 193,000 പുരുഷന്‍മാര്‍; തൊഴില്‍ ലഭിച്ച സ്ത്രീകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരും പുരുഷന്‍മാരുടെ എണ്ണമെന്ന് റിപ്പോര്‍ട്ട്

കാനഡയിലെ തൊഴില്‍ വിപണിക്ക് ഏറെ പ്രിയം പുരുഷന്‍മാരോടോ? കഴിഞ്ഞ വര്‍ഷം രാജ്യത്ത് തൊഴില്‍ നേടിയത്  193,000 പുരുഷന്‍മാര്‍; തൊഴില്‍ ലഭിച്ച സ്ത്രീകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരും പുരുഷന്‍മാരുടെ എണ്ണമെന്ന് റിപ്പോര്‍ട്ട്

കാനഡയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവില്‍ അവസരങ്ങള്‍ ഏറെ ലഭിക്കുന്നുണ്ടെന്നത് വളരെ ശരിയായ കാര്യമാണ്. തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ് ഇവിടെ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കാനഡയ്ക്ക് പൊതുവേ പുരുഷന്‍മാരോടാണ് പ്രിയം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 193,000 പുരുഷന്‍മാരാണ് കാനഡയില്‍ പുതിയ തൊഴില്‍ നേടിയത്. തൊഴില്‍ ലഭിച്ച സ്ത്രീകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരുമിത്. ആറ് ശതമാനത്തിലും താഴെയാണ് നിലവില്‍ ഇവിടെ പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് 2019ല്‍ കാനഡയില്‍ ഉണ്ടായിരുന്നത്. അതായത് 5.6 ശതമാനം. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കും കാനഡയില്‍ വളരെ കുറവാണ്. 4.9 ശതമാനമാണ് നിരക്ക്.


സെന്‍ട്രല്‍ കാനഡയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒന്റാരിയോയിലെ ടൊറന്റോ ആണ് 2019ല്‍ തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിട്ട് നിന്നത്. ഒന്റാരിയോയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് ഐടി മേഖലയിലാണ്. 2019ല്‍ 133,200 പുരുഷന്‍മാര്‍ക്ക് ഇവിടെ ജോലി ലഭിച്ചു. സാങ്കേതിക മേഖലയിലുള്ള മുന്നേറ്റമാണ് പുരുഷന്‍മാര്‍ക്ക് ജോലി ലഭിക്കുന്നത് വര്‍ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ മേഖലകള്‍ ഇവിടെ കൂടുതലും തെരഞ്ഞെടുക്കുന്നത് പുരുഷന്‍മാരാണ്.

Other News in this category



4malayalees Recommends