യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ മുതല്‍ ഗൂഗിള്‍ വരെ; 2020ല്‍ കാനഡയിലെ ഏറ്റവും മികച്ച 10 തൊഴില്‍ദാതാക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം; കാനഡയില്‍ തൊഴിലെടുക്കാന്‍ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ മുതല്‍ ഗൂഗിള്‍ വരെ; 2020ല്‍ കാനഡയിലെ ഏറ്റവും മികച്ച 10 തൊഴില്‍ദാതാക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം; കാനഡയില്‍ തൊഴിലെടുക്കാന്‍ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

കാനഡയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മികച്ച നൈപുണ്യമുള്ള ജീവിക്കാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് സ്ഥാപനങ്ങള്‍. കാനഡയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഫോബ്‌സ് മാഗസീനും മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ സ്റ്റാറ്റിസ്റ്റയും 8000 തൊഴില്‍ ദാതാക്കളെ സര്‍വെ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ റെക്കമെന്റേഷനുകള്‍ ലഭിച്ച 300 സ്ഥാപനങ്ങളെ ഇവര്‍ റാങ്ക് ചെയ്യുകയും ചെയ്തു. ഇതില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വരുന്ന സ്ഥാപനങ്ങള്‍ മോണ്‍ട്രിയാല്‍, ടൊറന്റോ, ഒട്ടാവ, വിന്നിപെഗ് തുടങ്ങിയ നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കാനഡയിലെ ഏറ്റവും മികച്ച 10 തൊഴില്‍ദാതാക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം.


യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ ആണ് 10ാം റാങ്കില്‍ വരുന്നത്. ടൊറന്റോയിലെ ഒന്റാരിയോയിലാണ് ഇവരുടെ ആസ്ഥാനം. ആകെ 7,198 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് രംഗത്തെ അതികായരായ ഫെഡെക്‌സിനാണ് ഒന്‍പതാം റാങ്ക്. ഒന്റാരിയോയിലെ മിസിസൊഗ ആസ്ഥാനമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 6,750 ജീവനക്കാര്‍ ഇവര്‍ക്കുണ്ട്. കാനഡയില്‍ ഉടനീളം ഈ കൊറിയര്‍ കമ്പനി സേവനങ്ങള്‍ നല്‍കുന്നുണ്ട്. കാര്‍ഗോ ഹാന്‍ഡ്‌ലേസ്, റാംപ് ഹാന്‍ഡ്‌ലേസ്, കൊറിയര്‍ തുടങ്ങിയ മേഖലകളിലാണ് നിലവില്‍ ഇവരുടെ റിക്രൂട്ട്‌മെന്റ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എയര്‍ട്രാന്‍സെറ്റിനാണ് എട്ടാം റാങ്ക്. മോണ്‍ട്രിയാലിലെ ക്യുബെക്കാണ് ആസ്ഥാനം. 5000 ജീവനക്കാര്‍ ഇവര്‍ക്കുണ്ട്. മികച്ച ശമ്പളം, സാമൂഹിക നേട്ടങ്ങള്‍, ട്രാവെല്‍ ബെനിഫിറ്റ് എന്നിവയാണ് ഇവിടെ ജോലി ലഭിക്കുന്നവര്‍ക്ക് കിട്ടുന്നത്. മാനിറ്റോബയിലെ വിന്നിപെഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോയിംഗാണ് ഏഴാമത്. 2000 ജീവനക്കാര്‍ ഇവര്‍ക്കുണ്ട്. ബിസിനസ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ്, അലലിറ്റിക്‌സ്, എന്‍ജിനീയറിംഗ്, ഐടി, മാനുഫാക്ചറിംഗ് വിഭാഗങ്ങളിലാണ് ഇവരുടെ റിക്രൂട്ട്‌മെന്റ്. ആറാം സ്ഥാനത്തുള്ളത് ഒന്റാരിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റാണ്. നിലവില്‍ 2300 ജീവനക്കാര്‍ ഇവര്‍ക്ക് കാനഡയില്‍ ഉണ്ട്.

യുബിസോഫ്റ്റാണ് അഞ്ചാം റാങ്ക് നേടിയിരിക്കുന്നത്. മീഡിയ ആന്‍ഡ് അഡൈ്വടൈസിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ആസ്ഥാനം മോണ്‍ട്രിയാലിലെ ക്യുബെക്കാണ്. ആനിമേഷന്‍, പ്രോഗ്രാമിങ്, ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങിയ മേഖലകളിലാണ് ഇവരുടെ റിക്രൂട്ട്‌മെന്റ്. കോസ്റ്റ്‌കോ ഹോള്‍സെയ്ല്‍ ആണ് നാലാം സ്ഥാനത്ത്. ഒന്റാരിയോയിലെ ഒട്ടാവയാണ് ഇവരുടെ ആസ്ഥാനം. 39,000 ജീവനക്കാര്‍ ഇവര്‍ക്കുണ്ട്. റീട്ടെയ്ല്‍ ഹോള്‍സെയ്ല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഐടി, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഒന്റാരിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിസ്‌കോ സിറ്റംസും, ക്യുബെക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോ ക്യുബെക്കുമാണ് മൂന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഐടി, ഇന്റര്‍നെറ്റ്, സോഫ്‌റ്റ്വെയര്‍ ഭീമനായ ഗൂഗിളാണ് ഒന്നാമത് ഉള്ളത്. മൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഒന്നാമതെത്തുന്നത്.

Other News in this category



4malayalees Recommends