എക്സ്പ്രസ് എന്‍ട്രി; 156ാമത്തെ ഡ്രോ സെപ്റ്റംബര്‍ 18ന് നടന്നു; 687 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 557 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം

എക്സ്പ്രസ് എന്‍ട്രി; 156ാമത്തെ ഡ്രോ സെപ്റ്റംബര്‍ 18ന് നടന്നു; 687 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 557  പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം

കാനഡയില്‍ കോവിഡ് സൃഷ്ടിച്ച പ്രശ്‌നം മൂലം അല്‍പ കാലമായി മുടങ്ങിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ ഇന്ന് അതായത് ജൂലൈ 22ന് നടന്നു. ഇത് പ്രകാരം 156ാമത്തെ ഡ്രോയിലൂടെ 557 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പിആറിന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. 687ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയവര്‍ക്കാണ് ഇന്‍വിറ്റേഷനുകള2020ല്‍ മൊത്തം 85,800 ഐടിഎകള്‍ എക്‌സ്പ്രസ് എന്‍ട്രിയിലൂടെ നല്‍കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കാലത്തിനിടെ 54,357 ഐടിഎകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലമാകുമ്പോഴേക്കും വെറും 45,400 ഐടിഎകള്‍ മാത്രമേ പ്രദാനം ചെയ്തിരുന്നുള്ളൂ.


വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്, ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് ,ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് ക്ലാസ് എന്നിവയിലേക്കുള്ള കാനഡയുടെ ഇമിഗ്രേഷന്‍ മാനേജ്മെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എന്‍ട്രി.

എക്സ്പ്രസ് എന്‍ട്രിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ

അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എക്സ്പ്രസ് എന്‍ട്രി പൂളിലേക്ക് ഒരു പ്രൊഫൈല്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അവിടെ അവര്‍ നേടിയ സിആര്‍എസിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നിര്‍വഹിക്കുന്നു. പൂളില്‍ നിന്നും നടക്കുന്ന ഇടയ്ക്കിടെയുള്ള ഡ്രോയിലൂടെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗാര്‍ത്ഥികളെ കാനഡ ഗവണ്‍മെന്റ് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിആറിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 60 ദിവസത്തിനുള്ളില്‍ ഒരു കംപ്ലീറ്റി ഇഅപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കാനഡ ഗവണ്‍മെന്റ് ആ അപേക്ഷ ആറ് മാസത്തിനുളളില്‍ പ്രൊസസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇത്തരം അപേക്ഷകളില്‍ പലതും മൂന്ന് മാസക്കാലത്തിനുള്ളില്‍ തന്നെ പ്രൊസസ് ചെയ്തിട്ടുണ്ട്.

ഒരു നിശ്ചിത പോയിന്റുകള്‍ നേടിയ അപേക്ഷകരെ ഗവണ്‍മെന്റ് ആഴ്ചകള്‍ കൂടുമ്പോള്‍ ആ പൂളില്‍ നിന്നും തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ കട്ട്ഓഫ് സ്‌കോര്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്.വയസ്, വിദ്യാഭ്യാസം, അഡാപ്റ്റബിലിറ്റി ഘടകങ്ങള്‍, ഭാഷാപരിചയം, കാനഡയിലുള്ള പ്രവൃത്തിപരിചയം, അംഗീകരിച്ച ജോലി ഓഫര്‍, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് അപേക്ഷര്‍ക്ക് പോയിന്റ് നല്‍കുന്നത്. 1200 പോയിന്റ് സ്‌കെയിലിനെ അടിസ്ഥാനമാക്കിയാണ് പോയിന്റുകള്‍ നല്‍കപ്പെടുന്നത്. തുടര്‍ന്ന് അവരെ ഒരു പൂളിലേക്ക് എന്റര്‍ ചെയ്യുകയും ചെയ്യുന്നു.ഒരു കനേഡിയന്‍ ജോലി ഓഫര്‍ (ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസെസ്മെന്റ് അല്ലെങ്കില്‍ എല്‍എംഐഎ) ഉളളവര്‍ക്കോ ഒരു പ്രവിശ്യ നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്കോ ഓട്ടോമാറ്റിക്കായി 600 പോയിന്റുകള്‍ ലഭിക്കും.



Other News in this category



4malayalees Recommends