കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വിദേശ പ്രതിനിധികള്‍ക്ക് ഇളവുകള്‍; പാസ്‌പോര്‍ട്ടുകളില്‍ ഡിപ്ലോമാറ്റിക്ക് , കോണ്‍സുലാര്‍ ഒഫീഷ്യല്‍ ആക്‌സ്പറ്റന്‍സുകളുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാനഡയിലേക്ക് വരാന്‍ ഇനി മുതല്‍ പ്രയാസമില്ല

കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വിദേശ പ്രതിനിധികള്‍ക്ക് ഇളവുകള്‍; പാസ്‌പോര്‍ട്ടുകളില്‍  ഡിപ്ലോമാറ്റിക്ക് , കോണ്‍സുലാര്‍  ഒഫീഷ്യല്‍ ആക്‌സ്പറ്റന്‍സുകളുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാനഡയിലേക്ക് വരാന്‍ ഇനി മുതല്‍ പ്രയാസമില്ല
തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് മേല്‍ ഡിപ്ലോമാറ്റിക്ക് ആക്‌സ്പറ്റന്‍സ്, കോണ്‍സുലാര്‍ ആക്‌സ്പറ്റന്‍സ്, ചീഫ് ഓഫ് പ്രോട്ടോക്കോള്‍ ഫോര്‍ ഗ്ലോബല്‍ അഫയേര്‍സ് കാനഡ നല്‍കുന്ന ഒഫീഷ്യല്‍ ആക്‌സ്പറ്റന്‍സ്, തുടങ്ങിയവയുള്ള വിദേശികളെ കാനഡയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കുന്നു. എന്നാല്‍ അത്തരക്കാര്‍ ഒരു അക്രഡിറ്റഡ് ഡിപ്ലോമാറ്റ്, കോണ്‍സുലാര്‍ ഓഫീസര്‍, റപ്രസന്റേറ്റീവ് അല്ലെങ്കില്‍ ഒരു വിദേശ രാജ്യത്തിന്റെ അല്ലെങ്കില്‍ യുഎന്നിന്റെ അല്ലെങ്കില്‍ യുഎന്നിന്റെ ഏതെങ്കിലും ഏജന്‍സികള്‍, അല്ലെങ്കില്‍ കാനഡ അംഗമായ മറ്റ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകളുടെ പ്രതിനിധി എന്നിവരായിരിക്കണം.

നിലവിലെ കൊറോണ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശികള്‍ക്ക് മുമ്പില്‍ കടുത്ത യാത്രാ നിരോധനമുണ്ടെങ്കിലും വിദേശ നയതന്ത്രജ്ഞര്‍, കോണ്‍സുലാര്‍ ഓഫീസര്‍മാര്‍, ഒഫീഷ്യലുകള്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് യാത്രാ ഇളവുകളനുവദിച്ചിരിക്കുകയാണ്. നിലവില്‍ ഗ്ലോബല്‍ അഫയേര്‍സ് കാനഡയുടെ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി വിദേശ പ്രതിനിധികള്‍ക്ക് കാനഡയിലേക്ക് വരാനാകും. എന്നാല്‍ ഇവര്‍ ഇത്തരം യാത്രക്ക് മുമ്പ് നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഒരു ടെംപററി റെസിഡന്റ് വിസ അല്ലെങ്കില്‍ ടിആര്‍വി നേടിയിരിക്കണം.

ഇത്തരത്തില്‍ നേടുന്ന ടിആര്‍വി ഡി-1 അല്ലെങ്കില്‍ ഒ-1 എന്നിങ്ങനെ കോഡ് ചെയ്തിരിക്കണം. ഈ പാസ്‌പോര്‍ട്ട് ഉടമക്ക് ഡിപ്ലോമാറ്റിക്, കോണ്‍സുലാര്‍, അല്ലെങ്കില്‍ ഒഫീഷ്യല്‍ പ്രിവിലേജുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് സൂചിപ്പിക്കുന്നതിനാണീ കോഡിംഗ്. ജൂലൈ ഒന്നിന് കാനഡ ടിആര്‍വിയും ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷനും ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറന്നതിന് ശേഷമാണ് പുതിയ ഇളവുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.


Other News in this category



4malayalees Recommends