കാനഡയിലേക്കെത്തുന്ന പുതിയ സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ പകുതിയോളം പേര്‍ക്കും കനേഡിയന്‍ പ്രവൃത്തി പരിചയം;പിആര്‍ നേടുന്നതിന് മുമ്പ് ഇവരില്‍ മിക്കവരും ഇവിടെ ജീവിതമാരംഭിച്ചവരും ജോലിചെയ്യുന്നവരും പഠിച്ചവരും

കാനഡയിലേക്കെത്തുന്ന പുതിയ സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ പകുതിയോളം പേര്‍ക്കും കനേഡിയന്‍ പ്രവൃത്തി പരിചയം;പിആര്‍ നേടുന്നതിന് മുമ്പ് ഇവരില്‍ മിക്കവരും ഇവിടെ ജീവിതമാരംഭിച്ചവരും ജോലിചെയ്യുന്നവരും പഠിച്ചവരും
കാനഡയിലേക്കെത്തുന്ന പുതിയ സ്‌കില്‍ഡ് ഇമിഗ്രന്റുകളില്‍ പകുതിയോളം പേര്‍ക്കും കനേഡിയന്‍ പ്രവൃത്തി പരിചയമുണ്ടെന്ന് റിപ്പോര്‍ട്ട്. അതായത് ഇവര്‍ പിആര്‍ നേടുന്നതിന് മുമ്പ് ഇവിടെ ജീവിതമാരംഭിച്ചവരും ജോലിചെയ്യുന്നവരും പഠിച്ചവരുമാണെന്നാണ് വ്യക്തമായിരിക്കുന്നത്.2000ത്തിനും 2018നും ഇടയില്‍ കാനഡയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നത്.

2018ല്‍ ഇവിടെയെത്തിയ എക്കണോമിക്-ക്ലാസ് ഇമിഗ്രന്റുകളില്‍ 59 ശതമാനം പേരും ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരാണ്. കഴിഞ്ഞ മില്ലേനിയത്തില്‍ ഇവര്‍ വെറും 12 ശതമാനമായിരുന്നതില്‍ നിന്നാണീ വര്‍ധനവുണ്ടായിരിക്കുന്നത്. കൂടുതല്‍ താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെയും 2009ല്‍ ആരംഭിച്ച കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് അല്ലെങ്കില്‍ സിഇസിയിലൂടെ പിആറുകളായി പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2018ല്‍ എക്കണോമിക് ക്ലാസ് പ്രിന്‍സിപ്പല്‍ അപേക്ഷകരില്‍ 20 ശതമാനം പേരെയും സ്വീകരിച്ചിരിക്കുന്നത് സിഇസിയാണ്. എന്നാല്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഈ അപേക്ഷരില്‍ 25 ശതമാനം പേരെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പിഎന്‍പികളിലൂടെ ഇത്തരത്തില്‍ 45 ശതമാനം പേരെയാണ് സ്വീകരിച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ പൊട്ടിപ്പുറപ്പെട്ട കോവിഡ് കാനഡയിലെ ഇമിഗ്രേഷന്‍ സംവിധാനത്തെ തകിടം മറിച്ചിരിക്കുന്ന വേളയിലാണ് ആശാവഹമായ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends