കാനഡയിലേക്ക് വൈകാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വരാന്‍ അനുവദിച്ചേക്കുമെന്ന് സൂചന; ഇത് സംബന്ധിച്ച കത്ത് പുറത്തിറക്കി ഇമിഗ്രേഷന്‍-ഹെല്‍ത്ത് മിനിസ്റ്റര്‍മാര്‍; മാര്‍ച്ചിലെ ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള വിലക്കുകള്‍ എടുത്ത് മാറ്റിയേക്കും

കാനഡയിലേക്ക് വൈകാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വരാന്‍ അനുവദിച്ചേക്കുമെന്ന് സൂചന; ഇത് സംബന്ധിച്ച കത്ത് പുറത്തിറക്കി ഇമിഗ്രേഷന്‍-ഹെല്‍ത്ത് മിനിസ്റ്റര്‍മാര്‍; മാര്‍ച്ചിലെ ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള വിലക്കുകള്‍ എടുത്ത് മാറ്റിയേക്കും
കാനഡ കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്രവിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ വിലക്കുകള്‍ എടുത്ത് മാറ്റിയേക്കുമെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നടക്കമുള്ള അനേകം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലേക്ക് വൈകാതെ വരാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ഇത് പ്രകാരം കനേഡിയന്‍ സര്‍ക്കാര്‍ 2020ലെ ശേഷിക്കുന്ന സെമസ്റ്ററിന് എത്തിച്ചേരാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്തികള്‍ക്ക് അവസരമേകിയേക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് പുറത്ത് വന്നിട്ടുണ്ട്.

മാര്‍ച്ച് 18ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുകളുണ്ടെങ്കിലും അവരെ കാനഡയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇവിടേക്ക് പ്രവേശിപ്പിച്ചേക്കുമെന്ന സൂചനയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ദിച്ച ഇളവുകളുടെ പട്ടികയിലേക്ക് യുഎസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കാനഡ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വൈകാതെ മറ്റ് ചില രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവുകള്‍ അനുവദിച്ചേക്കുമെന്നുള്ള പ്രതീക്ഷയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. നിലവില്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്തികളെ മാത്രമാണ് കാനഡയിലേക്ക് പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. തിയതിയൊന്നുമിടാത്ത ഇത് സംബന്ധിച്ച പുതിയ കത്തില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ, ഹെല്‍ത്ത് മിനിസ്റ്റര്‍ പാറ്റി ഹാജ്ഡു എന്നിവരാണ് ഒപ്പ് വച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends