കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകളും പത്തോളം മരണങ്ങളും; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകള്‍ 1,25,647 ; മരണങ്ങള്‍ 9083;കൊറോണമുക്തരായവര്‍ 1,11,694 പേര്‍;41,507 രോഗികളും 2798 മരണവുമായി ഒന്റാറിയോ മുന്നില്‍

കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകളും പത്തോളം മരണങ്ങളും; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകള്‍ 1,25,647 ; മരണങ്ങള്‍ 9083;കൊറോണമുക്തരായവര്‍ 1,11,694 പേര്‍;41,507 രോഗികളും 2798 മരണവുമായി ഒന്റാറിയോ മുന്നില്‍
കാനഡയില്‍ തിങ്കളാഴ്ച പുതിയ 563 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,25,647 ആയാണ് വര്‍ധിച്ചിരിക്കുന്നത്. തിങ്കളാഴ്ച വിവിധ പ്രൊവിന്‍സുകളിലും ടെറിട്ടെറികളിലും പത്തോളം പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 9083 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതു വരെ 1,11,694 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്.

രാജ്യമാകമാനം ഇതുവരെ ആറ് ദശലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ 269 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ഈ പ്രവിശ്യയിലെ മൊത്തം കോവിഡ് കേസുകള്‍ 5184 ആയും മരണം 203 ആയുമായാണ് വര്‍ധിച്ചത്. ഇവിടെ മൊത്തം 4068 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നു.വെള്ളിയാഴ്ച മുതല്‍ ആല്‍ബര്‍ട്ടയില്‍ 258 പുതിയ കേസുകളാണുണ്ടായിരിക്കുന്നത്.

ഇതോടെ ഇതു വരെ ഇവിടെ രേഖപ്പെടുത്തിയ കേസുകള്‍ 13,006 ആയിത്തീര്‍ന്നു. ഇവിടെ നാല് പുതിയ മരണങ്ങള്‍ കൂടിയുണ്ടായതോടെ പ്രവിശ്യയിലെ മൊത്തം കോവിഡ് മരണം 234 ആയാണ് വര്‍ധിച്ചത്. 11,374 പേരാണ് ഇവിടെ രോഗത്തില്‍ നിന്നും മുക്തരായിരിക്കുന്നത്.തിങ്കളാഴ്ച സാസ്‌കറ്റ്ച്യൂവാനില്‍ പുതിയ മൂന്ന് രോഗികളെ കൂടി സ്ഥിരീകരിച്ചതോടെ ഇവിടുത്തെ മൊത്തം രോഗികളുടെ എണ്ണം 1602 ആയാണ് വര്‍ധിച്ചത്. ഇവിടെ 1482 പേര്‍ക്ക് രോഗമുക്തിയുണ്ടായി. പ്രവിശ്യയില്‍ പുതിയ മരണങ്ങളില്ലെങ്കിലും മൊത്തം മരണം 22 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാനിട്ടോബയില്‍ തിങ്കളാഴ്ച 49 പുതിയ കേസുകളുണ്ടായതോടെ മൊത്തം കേസുകള്‍ 993 ആയിരിക്കുന്നു. 586 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. പ്രവിശ്യയിലെ മൊത്തം മരണം 12 ആണ്. ഒന്റാറിയോവില്‍ 105 പുതിയ കേസുകളുണ്ടായതോടെ മൊത്തം രോഗികള്‍ 41,507 ആയിരിക്കുന്നു. ഒരു പുതിയ മരണം കൂടിയുണ്ടായതോടെ ഒന്റാറിയോവിലെ മൊത്തം കോവിഡ് മരണം 2798 ആയിരിക്കുന്നു. 37,673 പേരാണ് ഇവിടെ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചത്.


Other News in this category



4malayalees Recommends