ഐപിഎല്‍ ആവേശത്തിനിടെ ആശങ്കയാകുന്നു ഈ വാര്‍ത്ത ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സൂപ്പര്‍ താരത്തിനും ചില സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ; ടീം ക്വാറന്റൈന്‍ നീട്ടി

ഐപിഎല്‍ ആവേശത്തിനിടെ ആശങ്കയാകുന്നു ഈ വാര്‍ത്ത ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സൂപ്പര്‍ താരത്തിനും ചില സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ; ടീം ക്വാറന്റൈന്‍ നീട്ടി
ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളില്‍ ഒരാള്‍ക്കും ചില സ്റ്റാഫുകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ താരം ദീപക് ചാഹറാണെന്നാണ് ഏറ്റവും പുതിയ വിവരം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ ഒരു വലംകയ്യന്‍ മീഡിയം പേസ് ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം അടുത്തിടെ ഇന്ത്യയ്ക്കായി കളിച്ചിരുന്നെന്നും നേരത്തെ റിപ്പോട്ടുകള്‍ വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ പേസ് ബോളര്‍മാര്‍ ഷാര്‍ദുല്‍ താക്കൂറും ദീപക് ചാഹറുമാണ്. ഇതില്‍ ചാഹനിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് സൂചന


സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റൈനില്‍ കഴിയണം.

സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10നാണ് ഫൈനല്‍.

Other News in this category



4malayalees Recommends