കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2020ന്റെ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവക വികാരി റവ.ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രസ്തുത കൂപ്പണിന്റെ ആദ്യവില്പന മുതിര്‍ന്ന ഇടവകാംഗങ്ങളായ കെ.എം. ചാക്കോ, തോമസ് മാത്യൂ, പി.സി. ജോര്‍ജ്ജ്, സാബു ടി. ജോര്‍ജ്ജ് എന്നിവര്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ ഇടവക സഹവികാരി റവ.ഫാ. ലിജു പൊന്നച്ചന്‍, ഇടവക ട്രഷറാറും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനറുമായ മോണീഷ് പി. ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോയിന്റ് കണ്‍വീനേഴ്‌സായ ജിബു ജേക്കബ് മാത്യൂ, ജെയിംസ് പീറ്റര്‍, വര്‍ഗ്ഗീസ് ജോസഫ്, ദിലീപ് മാത്യൂ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.