ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി ഒമാന്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി ഒമാന്‍
കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് ഒമാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഒമാനിലെ കൊവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ തീരുമാനപ്രകാരം ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറുമണിമുതല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കാനാവില്ല. 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആളുകള്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു .

Other News in this category



4malayalees Recommends