പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികള്‍ക്ക് 1.4 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്ന് ഒമാന്‍

പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികള്‍ക്ക് 1.4 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്ന് ഒമാന്‍
ഒമാനില്‍ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികള്‍ക്ക് 1.4 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ പതിനായിരം ഒമാനികള്‍ക്കാണ് ജോലി നല്‍കിയത്. നിലവില്‍ പതിനഞ്ചു ലക്ഷം പ്രവാസി തൊഴിലാളികളാണ് ഒമാനിലുള്ളത്. ഇവരില്‍ 10 ശതമാനം പേരെ മാറ്റി ഒമാനി പൗരന്മാരെ ജോലിക്കാരായി നിയമിക്കാന്‍ കഴിയും. രാജ്യത്തിന്റെ മാനവവിഭവശേഷി വികസനം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും സ്വദേശിവല്‍ക്കരണത്തിലൂടെ തൊഴില്‍ കണ്ടെത്തുമ്പോള്‍ യോഗ്യതയുള്ളവരെ നിയമിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ മന്ത്രാലയം പരിശ്രമിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് പറഞ്ഞു.

Other News in this category



4malayalees Recommends