ഒമാനില്‍ മെയ് ഏട്ടുമുതല്‍ കര്‍ഫ്യൂ സമയം നീട്ടി

ഒമാനില്‍ മെയ് ഏട്ടുമുതല്‍ കര്‍ഫ്യൂ സമയം നീട്ടി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ മെയ് 15വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴുമുതല്‍ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഭക്ഷ്യകടകള്‍, എണ്ണ പമ്പുകള്‍, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍ എന്നിവയെയാണ് നിരോധത്തില്‍ നിന്ന് ഒഴിവാക്കിയത്. ഈദുല്‍ ഫിത്വര്‍ കടന്നു വരുന്ന ആഴ്ചയലിലാണ് ശക്തമായ നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യപിച്ചിരിക്കുന്നത്. മെയ് 11മുതല്‍ മൂന്നുദിവസം ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ വരേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദൂര തൊഴില്‍ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളില്‍ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്

Other News in this category



4malayalees Recommends