ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഒമാനില്‍ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മേയ് 12 മുതല്‍ ആണ് ഒമാനില്‍ പൊതു അവധി ആരംഭിക്കുക. പെരുന്നാള്‍ മേയ് 13 വ്യാഴാഴ്ച ആണെങ്കില്‍ 15 വരെയാകും അവധി ലഭിക്കുക. എന്നാല്‍ പെരുന്നാള്‍ 14നാണെങ്കില്‍ 17വരെ അവധി ലഭിക്കും .18 ചൊവ്വാഴ്ച്ച മുതല്‍ ആകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ അനിവാര്യമാണെങ്കില്‍ ജീവനക്കാരെ ജോലിക്ക് പ്രവേശിപ്പിക്കാം. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കണമെന്നും മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends