ഒമാന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം 32,000 തൊഴില്‍ നിയമനങ്ങള്‍ നല്‍കും

ഒമാന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം 32,000 തൊഴില്‍ നിയമനങ്ങള്‍ നല്‍കും
ഒമാന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം 32,000 തൊഴില്‍ നിയമനങ്ങള്‍ നല്‍കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ ഉത്തരവ്. ഒമാനി യുവാക്കളുടെ തൊഴില്‍ പ്രശ്‌നത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും സുല്‍ത്താന്‍. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് ഒമാന്‍ മുന്‍ഗണന നല്‍കുന്നത്. പൊതുസ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ഇവയില്‍ 12000ജോലികള്‍ സര്‍ക്കാരിന്റെ സിവില്‍സൈനിക സ്ഥാപനങ്ങളുടെ ആവശ്യാനുസരണമാണ് ജോലി ലഭ്യമാക്കുക.

വിവിധ ഗവര്‍ണറേറ്റുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആകെ 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 10ലക്ഷം മണിക്കൂര്‍ പാര്‍ട്ടൈം തൊഴില്‍ വിവിധ ഗവര്‍ണറേറ്റുകളിലായി സൃഷ്ടിക്കുകയും ചെയ്യും.

Other News in this category



4malayalees Recommends