ഒമാനില്‍ പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് ഫീസ്

ഒമാനില്‍ പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് ഫീസ്
ഒമാനില്‍ വിദേശി തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്നതും, ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കുമാണ് പുതിയ ഫീസ്. പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കും.

Other News in this category



4malayalees Recommends