ഒമാനില്‍ 45വയസ്സ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും

ഒമാനില്‍ 45വയസ്സ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും
ഒമാനില്‍ 45വയസ്സ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടുത്ത മാസം വാക്‌സിന്‍ നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും സുരക്ഷാസൈനിക അതോറിറ്റികളിലെ ജീവനക്കാരും പുതിയ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒമാനില്‍ ജൂണ്‍ മാസത്തില്‍ 12.5ലക്ഷം വാക്‌സിനാണ് എത്തിച്ചേരുക. ഒരോ ആഴ്ചയും രണ്ട് ലക്ഷം വീതം വാക്‌സിനാണ് എത്തുക. ജൂണിലെ മെഗാ വാക്‌സിനേഷന് കൃത്യമായ ആസൂത്രണത്തോടെ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒമാനില്‍ അഞ്ചുദിവസത്തിനിടെ 32,000ത്തിലേറെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ അവസാനത്തില്‍ ആരംഭിക്കുന്ന പരീക്ഷക്ക് മുമ്പായി എഴുപതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ഗവര്‍ണറേറ്റുകളിലും വിദ്യാഭ്യാസആരോഗ്യ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്.

Other News in this category



4malayalees Recommends