ഓസ്‌ട്രേലിയയില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ക്രിമിനല്‍ കുറ്റമാക്കണമെന്ന ശുപാര്‍ശയുമായി എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റി;നിലവില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍

ഓസ്‌ട്രേലിയയില്‍ അധികാരത്തോടെയുള്ള നിയന്ത്രണം  ക്രിമിനല്‍ കുറ്റമാക്കണമെന്ന ശുപാര്‍ശയുമായി എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റി;നിലവില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍
ഓസ്‌ട്രേലിയയില്‍ പങ്കാളിയെ അധികാരത്തോടെയുള്ള നിയന്ത്രിക്കുന്നത് അഥവാ കര്‍സീവ് കണ്‍ട്രോള്‍ ക്രിമിനല്‍ കുറ്റമാക്കണമെന്ന ശുപാര്‍ശയുമായി എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റി രംഗത്തെത്തി. നിലവില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയിലാണ് വരുന്നത്. പങ്കാളിയുടെ ചിലവുകള്‍ നിയന്ത്രിക്കുക, നീക്കങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം കര്‍സീവ് കണ്‍ട്രോള്‍ ആയാണ് പരിഗണിച്ച് വരുന്നത്.

2020 ഒക്ടോബര്‍ മുതല്‍ കര്‍സീവ് കണ്‍ട്രോള്‍ നെക്കുറിച്ച് എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഏകകണ്ഠമായാണ് കമ്മിറ്റി ഈ ശുപാര്‍ശ നല്‍കിയത്.സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പേരില്‍ നിന്നെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിറ്റി കര്‍സീവ് കണ്‍ട്രോള്‍ നെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കര്‍സീവ് കണ്‍ട്രോള്‍ ക്രിമിനല്‍ കുറ്റമാക്കണം, ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പരമാവധി ശിക്ഷ വര്‍ദ്ധിപ്പിക്കണം തുടങ്ങി 22 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.ബഹുസാംസ്‌കാരിക സമൂഹത്തിനിടയില്‍ ഇതേക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നും, ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും കമ്മിറ്റി കേട്ടതെന്ന് കമ്മിറ്റിയുടെ അധ്യക്ഷയും ലിബറല്‍ എം പി യുമായ നടാലി വാര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

കര്‍സീവ് കണ്‍ട്രോള്‍ ക്രിമിനല്‍ കുറ്റമാക്കും മുന്‍പ് ഇതേക്കുറിച്ച് പരിശീലനങ്ങളും, പോലീസുമായി ചര്‍ച്ചകളും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും സ്‌റ്റേറ്റ് ഗവണ്‍മെന്റ് സൂക്ഷമമായി പരിഗണിക്കുമെന്ന് എന്‍എസ്ഡബ്ല്യൂ അറ്റോണി-ജനറലും പ്രിവന്‍ഷന്‍ ഓഫ് ഡൊമസ്റ്റിക് വയലന്‍സ് മന്ത്രിയുമായ മാര്‍ക്ക് സ്പീക്മാന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends