ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകളേറുന്നു; പുതുതായി 24 രോഗികള്‍ കൂടി; ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല;ബോണ്ടായ് ക്ലസ്റ്ററില്‍ രോഗബാധിതരുടെ എണ്ണം 175

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകളേറുന്നു; പുതുതായി 24 രോഗികള്‍ കൂടി; ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല;ബോണ്ടായ് ക്ലസ്റ്ററില്‍ രോഗബാധിതരുടെ എണ്ണം 175

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകളേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതുതായി 24 രോഗികള്‍ കൂടി. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ബോണ്ടായ് ക്ലസ്റ്ററില്‍ രോഗബാധിതരുടെ എണ്ണം 175 ആയിത്തീര്‍ന്നു.പുതിയ 24 കേസുകളില്‍ പകുതി പേരും രോഗബാധിതരായിരുന്നപ്പോള്‍ സമൂഹത്തില്‍ ഉണ്ടായിരുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ വെളിപ്പെടുത്തി.


ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്റ്റേറ്റില്‍ സ്ഥിരീകരിച്ച പുതിയ 24 പുതിയ കേസുകളില്‍ 17 കേസുകളും നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ്. എന്നാല്‍ ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.24 വയസുള്ള വിദ്യാര്‍ത്ഥിയായ നഴ്‌സിന് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിഡ്നിയിലെ രണ്ട് ആശുപത്രികളുടെ വാര്‍ഡുകള്‍ ലോക്ക്ഡൗണിന് കീഴിലാക്കിയിരുന്നു.

ഫെയര്‍ഫീല്‍ഡ് ആശുപത്രിയുടെ റീഹാബിലിറ്റേഷന്‍ വാര്‍ഡും കാര്‍ഡിയോളജി വാര്‍ഡും, റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയുടെ ജനറല്‍ അബ്ഡോമിനല്‍ സര്‍ജറി വാര്‍ഡുമാണ് ലോക്ക്ഡൗണ്‍ ചെയ്തത്.ഇവിടുത്തെ ജീവനക്കാരെയും രോഗികളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്.കോവിഡ് പിടിപെട്ട നഴ്‌സിന്റെ വീട്ടിലുള്ളയാളും സുഹൃത്തും പുതുതായി വൈറസ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.ഇതില്‍ ഒരാള്‍ ഈ രണ്ട് ആശുപത്രികളിലും ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകയാണ്.

ഇതോടെ ആശുപത്രികളിലെ 200 ലേറെ രോഗികളും ജീവനക്കാരുമാണ് രോഗബാധിതരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുള്ളത്.അടുത്തിടെ കോവിഡ് സ്ഥിരീകരിച്ച 24 പേരില്‍ 12 പേരും രോഗബാധയുള്ളപ്പോള്‍ സമൂഹത്തിലുണ്ടായിരുന്നുവെന്ന് പ്രീമിയര്‍ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് പ്രീമിയര്‍ വെളിപ്പെടുത്തി.അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ള അവശ്യസേവനകളില്‍ ജോലി ചെയ്യുന്നവര്‍ തൊഴിലിടങ്ങളില്‍ എത്തരുതെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.സ്റ്റേറ്റില്‍ കൂടുതല്‍ വാക്സിനേഷന്‍ ഹബുകള്‍ തുടങ്ങുമെന്ന് ഗവണ്‍മെന്റ് ഉറപ്പേകുന്നു.

Other News in this category



4malayalees Recommends