സിഡ്‌നിയില്‍ നിന്നും കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ആക്ടിലേക്കെത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 1000 ഡോളര്‍ വീതം പിഴയീടാക്കി; ഇവരെ യൂണിവേഴ്‌സിറ്റി റെസിഡന്‍സുകളില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കല്‍ പെരുകുന്നു

സിഡ്‌നിയില്‍ നിന്നും കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ആക്ടിലേക്കെത്തിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ 1000 ഡോളര്‍ വീതം പിഴയീടാക്കി; ഇവരെ യൂണിവേഴ്‌സിറ്റി റെസിഡന്‍സുകളില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കല്‍ പെരുകുന്നു
ഓസ്‌ട്രേലിയയില്‍ നിരവധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നും കോവിഡ് 19 നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്. സിഡ്‌നിയില്‍ നിന്നും അനുവാദമില്ലാതെ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലേക്ക് പ്രവേശിച്ചതിനാണ് 13 വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ നിന്നും പിഴയീടാക്കിയിരിക്കുന്നത്. ആക്ടിലേക്ക് പ്രവേശിക്കുന്നതിന് ഇവര്‍ അനുവാദം നേരത്തെ തേടിയെങ്കിലും ഇത് നിഷേധിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതിനെ അവഗണിച്ച് ആക്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇവരില്‍ ഓരോരുത്തരില്‍ നിന്നും വെള്ളിയാഴ്ച 1000 ഡോളര്‍ വീതം വച്ച് പിഴയീടാക്കിയിരിക്കുന്നത്. പോലീസ് അന്വേഷണത്തിന് ശേഷമായിരുന്നു പിഴക്ക് വിധേയരാക്കിയത്.ആക്ടിലെ ഹെല്‍ത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണിവര്‍ സിഡ്‌നിയില്‍ നിന്ന് ഇവിടേക്ക് വന്നതെന്നും അതിനാലാണ് പിഴ ചുമത്തിയിരിക്കുന്നതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. ആക്ടിലെത്തിയ ഇവരെ അവരുടെ യൂണിവേഴ്‌സിറ്റി റെഡിസന്‍സുകളില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

ഇത്തരത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാന്‍ബറ സിറ്റി റീട്ടെയില്‍ സ്റ്റോറിലെത്തിയ ആളെ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അയാള്‍ അവരെ തെറി വിളിച്ചുവെന്നും ഇതിന്റെ പേരില്‍ ഇയാള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ജീവനക്കാര്‍ ഇയാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചതില്‍ ഇയാള്‍ കുപിതനായി വായില്‍ തോന്നിയതെല്ലാം വിളിച്ച് പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends