ഓസ്‌ട്രേലിയയിലെ കംഗാരു ഐലന്റിലെ 12 മുതല്‍ 15 വയസ് വരെയുള്ളവര്‍ക്ക് ഇന്ന് മുതല്‍ ഫൈസര്‍ വാക്‌സിനായി ബുക്ക് ചെയ്യാം; ഈ പ്രായഗ്രൂപ്പിലുള്ള 900ത്തോളം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലക്ഷ്യം നിര്‍ണായകമേഖലകളിലെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തല്‍

ഓസ്‌ട്രേലിയയിലെ കംഗാരു ഐലന്റിലെ 12 മുതല്‍ 15 വയസ് വരെയുള്ളവര്‍ക്ക് ഇന്ന് മുതല്‍ ഫൈസര്‍ വാക്‌സിനായി ബുക്ക് ചെയ്യാം; ഈ പ്രായഗ്രൂപ്പിലുള്ള 900ത്തോളം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലക്ഷ്യം നിര്‍ണായകമേഖലകളിലെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തല്‍
കംഗാരൂ ഐലന്റില്‍ 12 വയസ് മുതല്‍ 15 വയസ് വരെയുളള കൗമാരക്കാര്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സിനുകള്‍ക്കായി ഇന്ന് മുതല്‍ ബുക്ക് ചെയ്യാമെന്ന് റിപ്പോര്‍ട്ട്.സൗത്ത് ഓസ്‌ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് സ്‌പോട്ടാണ് കംഗാരു ഐലന്റ്.ഈ ദ്വീപിലെ ക്ലിനിക്കില്‍ വച്ചാണ് ഈ പ്രായഗ്രൂപ്പിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഈ ഏയ്ജ്ഗ്രൂപ്പിലുള്ള ഏതാണ്ട് 900 പേരാണ് ഈ ദ്വീപിലുളളത്. സൗത്ത് ഓസ്‌ട്രേലിയയില്‍ ഈ പ്രായഗ്രൂപ്പിലുളളവര്‍ക്ക് ആദ്യമായിട്ടാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതെന്ന പ്രത്യേകതയുണ്ട്

സ്റ്റേറ്റിലെ മറ്റ് ഭാഗങ്ങളില്‍ 16ഉം അതിന് മുകളിലും പ്രായമുളളവര്‍ക്കാണ് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നത്. സുപ്രധാനമായ ഏരിയകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് മിനിസ്റ്ററായ സ്റ്റീഫന്‍ വേഡ് പറയുന്നത്. കംഗാരു ദ്വീപില്‍ ഇതുവരെ 3700ല്‍ അധികം കോവിഡ് വാക്‌സിനുകളുടെ അഡ്മിനിസ്‌ട്രേഷനാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ (എടിഎജിഐ) ഏറ്റവും പുതിയ നിര്‍ദേശമനുസരിച്ചാണീ നീക്കമെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ പറയുന്നത്.പ്രത്യേക മെഡിക്കല്‍ കണ്ടീഷനിലുളളവരും 12 മുതല്‍ 15 വയസ് വരെയുളളവരും ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ അല്ലെങ്കില്‍ അബ്ഒറിജിനല്‍,അല്ലെങ്കില്‍ ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ വിഭാഗത്തില്‍ കഴിയുന്നവരുമായവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതായിരിക്കും അനുയോജ്യമെന്ന് ഈ മാസം ആദ്യം പുറത്തിറക്കിയ നിര്‍ദേശത്തില്‍ എടിഎജിഐ വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends