ഓസ്‌ട്രേലിയയിലേക്ക് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ വഹിച്ചുളള മൂന്നാമത് എമര്‍ജന്‍സി വിമാനം അഡലെയ്ഡിലിറങ്ങി; 89 അഫ്ഗാന്‍കാരും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍; ഇവരെ എത്തിച്ചത് ഹ്യൂമാനിറ്റേറിയന്‍ വിസ അനുവദിച്ച് കൊണ്ട്

ഓസ്‌ട്രേലിയയിലേക്ക് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ വഹിച്ചുളള മൂന്നാമത് എമര്‍ജന്‍സി വിമാനം അഡലെയ്ഡിലിറങ്ങി; 89 അഫ്ഗാന്‍കാരും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍; ഇവരെ എത്തിച്ചത് ഹ്യൂമാനിറ്റേറിയന്‍ വിസ അനുവദിച്ച് കൊണ്ട്
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും വഹിച്ച് കൊണ്ടുള്ള മൂന്നാമത് എമര്‍ജന്‍സി വിമാനം ഓസ്‌ട്രേലിയയില്‍ ലാന്‍ഡ് ചെയ്തു. ഇതില്‍ എത്തിയ 89 അഫ്ഗാന്‍കാരും ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.അഡലെയ്ഡിലാണ് ഈ വിമാനം ഇന്നലെ രാത്രിയെത്തിയിരിക്കുന്നത്. ഇതില്‍ എത്തിച്ചേര്‍ന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ 89 പേരും വരുന്ന 14 ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈനിലായിരിക്കും ചെലവിടുന്നത്.

നാല് ബസുകളിലായിട്ടാണ് ഇവരെ ക്വാറന്റൈന്‍ ഹോട്ടലായ ഗ്രാന്റ് ചാന്‍സലറിലേക്ക് കൊണ്ടു പോയിരിക്കുന്നത്. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് ഹ്യൂമാനിറ്റേറിയന്‍ വിസ നല്‍കിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ആവശ്യം പരിഗണിച്ച് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷാല്‍ ഈ നീക്കത്തെ വിശദീകരിച്ചിരിക്കുന്നത്.

താലിബാനെ ഭയന്ന് ജീവനും കൊണ്ട് അവിടുന്ന് പലായനം ചെയ്യാന്‍ വെമ്പുന്നവരെ രക്ഷിക്കുന്ന മഹത്തായ യജ്ഞത്തില്‍ തങ്ങളുടെ പങ്കാളിത്തം നിര്‍വഹിച്ചിരിക്കുകയാണെന്നും പ്രീമിയര്‍ പറയുന്നു. ഇവരെ ഇവിടെ സെറ്റില്‍ ചെയ്യിപ്പിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാരുമായി തോളോട് തോള്‍ ചേര്‍ന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുമെന്നും പ്രീമിയര്‍ ഉറപ്പേകുന്നു.ഇവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ഭക്ഷണം, വസ്ത്രം , പാര്‍പ്പിട സൗകര്യം തുടങ്ങിയവ ലഭ്യമാക്കുന്നതിന് സഹകരിച്ച സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്തിനോടുളള കൃതജ്ഞത പ്രീമിയര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends