എന്‍എസ്ഡബ്ല്യൂവില്‍ ഇന്നലെ 919 പ്രതിദിന കോവിഡ് കേസുകള്‍ ; രാജ്യത്തെ പ്രതിദിന കേസുകളില്‍ പുതിയ റെക്കോര്‍ഡ്; സ്റ്റേറ്റില്‍ 16 മുതല്‍ 39 വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിലൂടെ വൈറസിന്റെ പകര്‍ച്ചാ ചങ്ങല മുറിക്കാനാകുന്നുവെന്ന് സര്‍ക്കാര്‍

എന്‍എസ്ഡബ്ല്യൂവില്‍ ഇന്നലെ 919 പ്രതിദിന കോവിഡ് കേസുകള്‍ ; രാജ്യത്തെ പ്രതിദിന കേസുകളില്‍ പുതിയ റെക്കോര്‍ഡ്; സ്റ്റേറ്റില്‍ 16 മുതല്‍ 39 വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിലൂടെ വൈറസിന്റെ പകര്‍ച്ചാ ചങ്ങല മുറിക്കാനാകുന്നുവെന്ന് സര്‍ക്കാര്‍

എന്‍എസ്ഡബ്ല്യൂവില്‍ ഇന്നലെ 919 പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടു. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്തെ ഏറ്റവും വര്‍ധിച്ച പ്രതിദിന റെക്കോര്‍ഡാണിത്. ഇതിന് പുറമെ വെസ്റ്റേണ്‍ സിഡ്നിയിലെ 30 വയസുളള ഒരു സ്ത്രീ അടക്കം രണ്ട് പുതിയ കോവിഡ് മരണങ്ങളും സ്റ്റേറ്റില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നോര്‍മാന്‍ഹേസ്റ്റിലെ ഗ്രീന്‍വുഡ് ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയിലെ 80 കാരനാണ് മരിച്ച രണ്ടാമത്തെയാള്‍.


സ്റ്റേറ്റില്‍ 16നും 39നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിലൂടെ രോഗപ്പകര്‍ച്ചാ ചങ്ങലയെ മുറിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സ്റ്റേറ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവകാശപ്പെടുന്നത്. പുതിയ വാക്സിന്‍ നയത്തിന്റെ ഭാഗമായി സിഡ്നി വെസ്റ്റിലും സൗത്ത് വെസ്റ്റിലും ഫൈസര്‍ വാക്സിനാണ് ലഭ്യമാക്കുന്നത്.സമൂഹവുമായി നിരന്തരം ഇടപഴകുന്നവരും യാത്രകള്‍ കൂടുതല്‍ നടത്തുന്നവരുമാണ് ഈ പ്രായഗ്രൂപ്പിലുള്ളവരെന്നതിനാലാണ് ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ പറയുന്നത്.




ഇതിനാല്‍ ഈ പ്രായഗ്രൂപ്പിലുള്ളവര്‍ക്കെല്ലാം എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കുന്നതിലൂടെ രോഗപ്പകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസും അഭിപ്രായപ്പെടുന്നത്. വാക്സിനെ ഭേദിച്ച് കൊണ്ടുള്ള ചില ബ്രേക്ക്ത്രൂ കേസുകള്‍ സ്റ്റേറ്റില്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നിലവിലും കോവിഡിനെ പിടിച്ച്കെട്ടുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധമാണ് വാക്സിനെന്നും പ്രീമിയര്‍ ഏവരെയും ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഏവരും എത്രയും വേഗം വാക്സിനെടുക്കണമെന്നും പ്രീമിയര്‍ കടുത്ത നിര്‍ദേശം നല്‍കുന്നു.















Other News in this category



4malayalees Recommends